40 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസ് സന്ദർശിക്കുന്നത്. ഏഥൻസിലാണ് പ്രധാനമന്ത്രി വിമാനമിറങ്ങിയത്.
ചന്ദ്രനിൽ ഇറങ്ങിയ നാലാമത്തെ രാഷ്‌ട്രമെന്ന ഇന്ത്യയുടെ ചരിത്ര നേട്ടം ആഘോഷിക്കുന്ന പ്രധാനമന്ത്രിക്ക് ഇന്ത്യൻ പ്രവാസികൾ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്.

സന്ദർശനത്തിനിടെ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ വ്യാപാര, വ്യവസായ പ്രതിരോധ ബന്ധങ്ങൾ ദൃഢപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുത്തു.
ഏഥൻസിലെ സൈനികരുടെ ശവകൂടീരത്തിൽ പുഷ്പാഞ്ജലി അർപ്പിച്ചാണ് പ്രധാനമന്ത്രി തന്റെ ഗ്രീസ് സന്ദർശനം ആരംഭിച്ചത്.

ഗ്രീക്ക് പ്രസിഡന്റ് കാതറീന സാകെല്ലാർപൊലുവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

ഈ വേളയിൽ ഗ്രീസിലെ രണ്ടാമത്തെ വലിയ സിവിലിയൻ പുരസ്‌കാരമായ ഗ്രാന്റ് ക്രോസ് ഓഫ് ദ ഓർഡർ ഓഫ് ഓണർ ബഹുമതി നൽകി ആദരിച്ചു. ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാർക്കും പുരസ്കാരം സമർപ്പിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി.

ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസുമായി പ്രധാനമന്ത്രി ചർച്ച നടത്തി. പ്രതിരോധം, വ്യാപാരം, സമുദ്രസുരക്ഷ തുടങ്ങിയ മേഖലകളിൽ ഇന്ത്യ-ഗ്രീസ് സഹകരണം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ഇരുവരും വീക്ഷണങ്ങൾ കൈമാറി.

40 വർഷത്തിനിടെ ഗ്രീസ് സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗ്രീക്ക് പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഇന്ത്യയുടെ വിജയകരമായ ചന്ദ്രയാൻ -3 ദൗത്യത്തെ അഭിനന്ദിക്കുകയും ചെയ്തു.

പ്രധാനമന്ത്രി നടത്തിയ ബിസിനസ് സംഭാഷണത്തിൽ നരേന്ദ്രമോദി ഇന്ത്യയുടെയും ഗ്രീസിന്റെയും ബിസിനസ്സ് പ്രതിനിധികളെ അഭിസംബോധന ചെയ്തു.

വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും പരിശ്രമിക്കണമെന്ന് വ്യവസായ സമൂഹത്തോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

ഗ്രീക്ക് ഗവേഷകനും സംഗീതജ്ഞനുമായ കോൺസ്റ്റാന്റിനോസ് കലൈറ്റ്‌സിസുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

ഏഥൻസ് സർവകലാശാലയിലെ ഇൻഡോളജിസ്റ്റും സംസ്‌കൃതം, ഹിന്ദി പ്രൊഫസറുമായ പ്രൊഫസർ ഡിമിട്രിയോസ് വാസിലിയാഡിസുമായും കൂടിക്കാഴ്ച നടത്തി.

തുടർന്ന് ഏഥൻസ് കൺസർവേറ്റോയറിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തു. ഇന്ത്യ കടന്നുപോകുന്ന അഭൂതപൂർവമായ പരിവർത്തനത്തെ കുറിച്ചും ഗ്രീസുമായുള്ള പുരാതന ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങളെ കുറിച്ചും അദ്ദേഹം അനുസ്മരിച്ചു.2030-ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുന്നതിലായിരിക്കും ഇരു രാജ്യങ്ങളും പരിശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

തന്ത്രപരമായ ബന്ധത്തിന് ഊന്നൽ നൽകിയ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് വിമാനം കയറിയത്. തന്റെ ആദ്യ ഗ്രീസ് സന്ദർശനത്തിന് ശേഷം ബെംഗളൂരുവിലെ ഇസ്രോ കേന്ദ്രമായ ഇസ്ട്രാക്കിലേക്കാണ് എത്തിയത്. ചന്ദ്രയൈന്ർ-3 വിജയശിൽപ്പികളെ കണ്ട് അിനന്ദിക്കാനെത്തിയതായിരുന്നു അദ്ദേഹം.

















Comments