നീണ്ട 40 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസിന്റെ മണ്ണിൽ; നരേന്ദ്രമോദിയുടെ ഏകദിന സന്ദർശനം, ചിത്രങ്ങളിലൂടെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നീണ്ട 40 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസിന്റെ മണ്ണിൽ; നരേന്ദ്രമോദിയുടെ ഏകദിന സന്ദർശനം, ചിത്രങ്ങളിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2023, 08:36 am IST
Facebook
Twitter
WhatsAppTelegram

40 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസ് സന്ദർശിക്കുന്നത്. ഏഥൻസിലാണ് പ്രധാനമന്ത്രി വിമാനമിറങ്ങിയത്.

ചന്ദ്രനിൽ ഇറങ്ങിയ നാലാമത്തെ രാഷ്‌ട്രമെന്ന ഇന്ത്യയുടെ ചരിത്ര നേട്ടം  ആഘോഷിക്കുന്ന പ്രധാനമന്ത്രിക്ക് ഇന്ത്യൻ പ്രവാസികൾ ഉജ്ജ്വല സ്വീകരണമാണ് നൽകിയത്.

 

 

സന്ദർശനത്തിനിടെ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ വ്യാപാര, വ്യവസായ പ്രതിരോധ ബന്ധങ്ങൾ ദൃഢപ്പെടുത്തുമെന്ന് പ്രതിജ്ഞയെടുത്തു.

ഏഥൻസിലെ സൈനികരുടെ ശവകൂടീരത്തിൽ പുഷ്പാഞ്ജലി അർപ്പിച്ചാണ് പ്രധാനമന്ത്രി തന്റെ ഗ്രീസ് സന്ദർശനം ആരംഭിച്ചത്.

ഗ്രീക്ക് പ്രസിഡന്റ് കാതറീന സാകെല്ലാർപൊലുവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

ഈ വേളയിൽ ഗ്രീസിലെ രണ്ടാമത്തെ വലിയ സിവിലിയൻ പുരസ്‌കാരമായ ഗ്രാന്റ് ക്രോസ് ഓഫ് ദ ഓർഡർ ഓഫ് ഓണർ ബഹുമതി നൽകി ആദരിച്ചു. ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാർക്കും പുരസ്കാരം സമർപ്പിക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി.

ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസുമായി പ്രധാനമന്ത്രി ചർച്ച നടത്തി. പ്രതിരോധം, വ്യാപാരം, സമുദ്രസുരക്ഷ തുടങ്ങിയ മേഖലകളിൽ ഇന്ത്യ-ഗ്രീസ് സഹകരണം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ഇരുവരും വീക്ഷണങ്ങൾ കൈമാറി.

40 വർഷത്തിനിടെ ഗ്രീസ് സന്ദർശിക്കുന്ന  ഇന്ത്യൻ പ്രധാനമന്ത്രിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗ്രീക്ക് പ്രധാനമന്ത്രി സ്വാഗതം ചെയ്തു. ഇന്ത്യയുടെ വിജയകരമായ ചന്ദ്രയാൻ -3 ദൗത്യത്തെ അഭിനന്ദിക്കുകയും ചെയ്തു.

പ്രധാനമന്ത്രി നടത്തിയ ബിസിനസ് സംഭാഷണത്തിൽ നരേന്ദ്രമോദി ഇന്ത്യയുടെയും ഗ്രീസിന്റെയും ബിസിനസ്സ് പ്രതിനിധികളെ അഭിസംബോധന ചെയ്തു.


വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഇരുരാജ്യങ്ങളും പരിശ്രമിക്കണമെന്ന്  വ്യവസായ സമൂഹത്തോട് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

ഗ്രീക്ക് ഗവേഷകനും സംഗീതജ്ഞനുമായ കോൺസ്റ്റാന്റിനോസ് കലൈറ്റ്‌സിസുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.

ഏഥൻസ് സർവകലാശാലയിലെ ഇൻഡോളജിസ്റ്റും സംസ്‌കൃതം, ഹിന്ദി പ്രൊഫസറുമായ പ്രൊഫസർ ഡിമിട്രിയോസ് വാസിലിയാഡിസുമായും കൂടിക്കാഴ്ച നടത്തി.

തുടർന്ന് ഏഥൻസ് കൺസർവേറ്റോയറിൽ  ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തു. ഇന്ത്യ കടന്നുപോകുന്ന അഭൂതപൂർവമായ പരിവർത്തനത്തെ കുറിച്ചും ഗ്രീസുമായുള്ള  പുരാതന ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങളെ കുറിച്ചും അദ്ദേഹം അനുസ്മരിച്ചു.2030-ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുന്നതിലായിരിക്കും ഇരു രാജ്യങ്ങളും പരിശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

തന്ത്രപരമായ ബന്ധത്തിന് ഊന്നൽ നൽകിയ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് വിമാനം കയറിയത്.  തന്റെ ആദ്യ ഗ്രീസ് സന്ദർശനത്തിന് ശേഷം ബെംഗളൂരുവിലെ ഇസ്രോ കേന്ദ്രമായ ഇസ്ട്രാക്കിലേക്കാണ് എത്തിയത്. ചന്ദ്രയൈന്ർ-3 വിജയശിൽപ്പികളെ കണ്ട് അിനന്ദിക്കാനെത്തിയതായിരുന്നു അദ്ദേഹം.

Tags: greecepm modi
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies