കോഴിക്കോട്: വടകര മുരാട് പാലത്തിൽ മണ്ണുമാന്തിയന്ത്രം കാറിന് മുകളിൽ തട്ടി അപകടം. ലോറിയിൽ കൊണ്ടുപോകുകയായിരുന്ന ജെ.സി.ബി പാലത്തിൽ വെച്ച് കാറിന് മുകളിൽ തട്ടുകയായിരുന്നു. സംഭവത്തിൽ കാർ യാത്രക്കാരന് പരിക്കേറ്റു.
ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടം. ഇതോടെ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ജെ സി ബി ക്രെയിൻ ഉപയോഗിച്ച് നീക്കാൻ ശ്രമം നടക്കുകയാണ്. അതിനാൽ വാഹനങ്ങൾ മണിയൂർ, പേരാമ്പ്ര റൂട്ടുകളിലൂടെ വഴിതിരിച്ചുവിടുകയാണ്.
അതേസമയം എറണാകുളം പെരുമ്പാവൂരിൽ ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ വനിതാ ഡോക്ടർ മരിച്ചു. കാഞ്ഞൂർ സ്വദേശി ഡോ. ക്രിസ്റ്റി ജോസ് ( 44) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ കൂടെ ഉണ്ടായിരുന്ന പിതാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments