സമ്മിശ്ര പ്രതികരണങ്ങളുമായി മുന്നേറുകയാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘കിംഗ് ഓഫ് കൊത്ത’. ഓണം റിലീസായി എത്തിയ ചിത്രത്തിൽ വലിയൊരു താരനിര തന്നെയുണ്ടായിരുന്നു. സിനിമ പ്രദർശനം തുടരുന്നതിനിടയിൽ “വിജയകരമായി മുന്നേറുന്നു” എന്ന രീതിയിലെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ദുൽഖർ.
‘നിങ്ങള്‍ തന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഓരോ ദിവസവും, ഓരോ സിനിമയും ഓരോ പാഠങ്ങളാണ്. അതിലൂടെയാണ് നിങ്ങൾ ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. ഇതിനായി ഞങ്ങളുടെ ഓരോ പ്രേക്ഷകർക്കും നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു…’ എന്ന് കുറിച്ചുകൊണ്ടാണ് താരം പോസ്റ്റർ പങ്കുവെച്ചത്.
ഈ വർഷത്തെ ഓണം റിലീസുകളിൽ ഏറ്റവും ഹൈപ്പുള്ള ചിത്രമായിരുന്നു ദുൽഖർ സൽമാൻ നായകനാകുന്ന ‘കിംഗ് ഓഫ് കൊത്ത.’ സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ‘കിംഗ് ഓഫ് കൊത്ത’ സംവിധാനം ചെയ്തത്.
സമ്മിശ്ര പ്രതികരണങ്ങളാണ് ആദ്യ ദിനം ‘കിംഗ് ഓഫ് കൊത്ത’യ്‌ക്ക് ലഭിച്ചത്. ഓണക്കാലത്ത് റിലീസ് ചെയ്ത ചിത്രം ബോക്സോഫീസിനു വലിയ പ്രതീക്ഷകളാണ് നൽകിയിട്ടുള്ളത്. തിയേറ്റിൽ ചിത്രത്തിന്റെ ആദ്യ വാരത്തെ വിധിക്കായി കാത്തിരിക്കുകയാണ്.
Comments