ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും എതിരെയുള്ള ഹർജി തള്ളി വിഷയത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി. മുരളിധരൻ. ഗിരീഷ് ബാബു സമർപ്പിച്ച ഹർജി തള്ളിയ വിജിലൻസ് കോടതി തള്ളിയത്. പിണറായിക്കും മകൾക്കും എതിരെ ഉള്ളത് ഒരു ആരോപണമല്ല, വിരമിച്ച ജഡ്ജിമാർ അടങ്ങുന്ന ആദായനികുതി വകുപ്പിന്റെ ഒരു ട്രൈബ്യൂണലിന്റെ വിധിയാണ്. അത് അനുബന്ധിച്ചുള്ള ഹർജി തള്ളിയതോട് നിയമം എന്ന ധാരണയ തന്നെ മാറ്റിമറിച്ചെന്നും കോടതി വിധി അദ്ഭുതപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് തെളിവുകൾ ഉള്ളപ്പോൾ അവരെ അന്വേഷണത്തിന് അനുവദിക്കുകയാണ് വേണ്ടത് അതാണ് ഒരു ജനാധിപത്യ പാർട്ടി ചെയ്യേണ്ടുന്ന കാര്യം. അതിന് പകരം സിപിഎം ഇഡിയ്‌ക്കെതിരെയും ആരോപണങ്ങൾ ഉന്നയിക്കുകയാണ്. അതിനർത്ഥം അവർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നാണ്. അതിന്റെ ഭയമാണ് സിപിഎമ്മിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂർ വിഷയത്തിൽ എ.സി മൊയ്തീനെ പിന്തുണയ്‌ക്കുന്ന സമീപനം തെറ്റാണ്. അത് ജനങ്ങളെ പറ്റിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന സമീപനമാണ്. കേരളത്തിലെ സഹകരണ മേഖലയിൽ നടന്ന് ഏറ്റവും വലിയ തട്ടിപ്പാണ്. ആ തട്ടിപ്പിൽ പങ്കുണ്ടെന്ന് ഇഡി കണ്ടെത്തിയ വ്യക്തിയാണ് മൊയ്തീൻ. നിരവധി വ്യക്തികൾ പരാതി നൽകിയിട്ടും അവയിൽ ഒന്നും നടപടി സ്വീകരിക്കാതെ സഹകരണ മന്ത്രിയായി ഇരുന്ന വ്യക്തി ഈ തട്ടിപ്പിനെല്ലാം നേത്വതൃം നൽകിയ ആളാണെന്ന് ഇപ്പോൾ പുറത്തുവരുന്ന കാര്യങ്ങൾ തെളിയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. തെളിവുകൾ പുറത്തുവരുമ്പോൾ എന്തിനാണ് ഇരവാദം മുഴക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാന്യമായി പൊതുപ്രവർത്തനം നടത്തുന്ന വ്യക്തിയാണെങ്കിൽ എന്തിനാണ് മൊയ്തീൻ ബിനാമി പേരിൽ വായ്പ എടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Comments