മുംബൈ: കോൺഗ്രസ് പാർട്ടി ഒരിക്കലും രാജ്യത്തെ ശാസ്ത്രജ്ഞരെ ബഹുമാനിച്ചിട്ടില്ലെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ചന്ദ്രോപരിതലത്തിന് പേരിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അവകാശമില്ലെന്ന കോൺഗ്രസ് നേതാവ് റാഷിദ് അൽവിയുടെ പരാമർശത്തോട് പ്രതികരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ഫഡ്നാവിസ്.
കോൺഗ്രസ് ഒരിക്കലും ശാസ്ത്രജ്ഞരെ ശരിയായ രീതിയിൽ ബഹുമാനിച്ചിട്ടില്ല. നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. 140 കോടി ജനങ്ങൾ ചേർന്നാണ്
അദ്ദേഹത്തെ തിരഞ്ഞെടുത്തത്. കോൺഗ്രസ് നേതാക്കൾക്ക് നിരാശയാണ്. അതുകൊണ്ട് തന്നെ അവരുടെ പ്രസ്താവനകളെ ആരും മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും ഫഡ്‌നാവസ് കൂട്ടിച്ചേർത്തു.
ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങിയതിന്റെ സ്മരണയ്‌ക്കായി ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചന്ദ്രോപരിതലത്തിലെ വിക്രം ലാൻഡറിന്റെ ടച്ച്ഡൗൺ സ്‌പോട്ട് ഇനി മുതൽ ‘ശിവശക്തി’ പോയിന്റ് എന്നും ചന്ദ്രയാൻ -2 ലൂണാർ ലാൻഡിംഗ് പോയിന്റിനെ ‘തിരംഗ’ പോയിന്റ് എന്നും വിളിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
Comments