തായ്വാനിലെ ഹിന്ദു ക്ഷേത്രം, ഈ വാര്‍ത്ത കേട്ടാല്‍ അല്‍പ്പം ആശ്ചര്യം തോന്നുമെങ്കിലും സംഗതി സത്യമാണ്. തായ്വാന്‍ തലസ്ഥാനമായ തായ്പേയില്‍ ഒരു ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്തു. തായ്വാനും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരിക ബന്ധം ദൃഢമാക്കാനുള്ള പ്രധാന ചുവടുവയ്പാണ് ഈ ക്ഷേത്രം.
തായ്വാനിലെ ഈ ഏക ഹിന്ദു ക്ഷേത്രത്തിന് ‘സബ്ക മന്ദിര്‍’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലാണ് ക്ഷേത്രമെന്നാണ് വിലയിരുത്തല്‍. ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയത്. രണ്ട് പതിറ്റാണ്ടായി തായ്വാനില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ പ്രവാസിയും പ്രശസ്ത ഇന്ത്യന്‍ റെസ്റ്റോറന്റിന്റെ ഉടമയുമായ ആന്‍ഡി സിംഗ് ആര്യയാണ്.
തായ്വാനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരയായ സന ഹാഷ്മി ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യ-തായ്വാന്‍ ബന്ധത്തിന്റെ സാംസ്‌കാരിക ചരിത്രത്തിലെ ഒരു ചരിത്ര മുഹൂര്‍ത്തമാണ് ക്ഷേത്രം തുറക്കല്‍-തായ്വാനിലെ ഐ.ഐ.ടി ഇന്ത്യന്‍ സ്ഥാപകയായ ഡോ. പ്രിയ ലാല്‍വാനി പുര്‍സ്വേണി പറഞ്ഞു. തായ്വാനില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, തായ്വാനിലെ പൗരന്മാര്‍ക്കും ഇത് പ്രധാനമാണ്
ക്ഷേത്രം ഐശ്വര്യപ്രദമാകുമെന്നും തായ്വാനില്‍ സമാധാനവും സന്തോഷവും നല്‍കും. നയതന്ത്ര ശ്രമങ്ങള്‍ വിപുലീകരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം. മുംബൈയില്‍ തായ്‌പേയ് ഇക്കണോമിക് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ സ്ഥാപിക്കാനുള്ള പദ്ധതിയും ഞങ്ങള്‍ക്കുണ്ട്. ഈ കേന്ദ്രത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വിനിമയവും സഹകരണവും പ്രോത്സാഹിപ്പിക്കും-അവര്‍ പറഞ്ഞു. ഇവിടെ നേരത്തെ തന്നെ ഒരു ഇസ്‌കോണ്‍ ക്ഷേത്രവുമുണ്ട്.
Comments