ഇസ്ലാമബാദ്: പാകിസ്താനിൽ വൈദ്യുതി നിരക്ക് വർദ്ധിക്കുന്നതിൽ പരസ്പരം കുറ്റപ്പെടുത്തി ഭരണ- പ്രതിപക്ഷ കക്ഷികൾ. വൈദ്യുതി ബില്ലിനെതിരെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതൊടെ പാക് സർക്കാരാണ് വൈദ്യുതി ബില്ലിന് പൂർണ്ണ ഉത്തരവാദിയെന്ന് പിടിഐ സെക്രട്ടറി ജനറൽ ഒമർ അയൂബ് ഖാൻ പറഞ്ഞു. അടുത്ത മാസങ്ങളിൽ ഒരു യൂണിറ്റ വൈദ്യുതിക്ക് 85 പാകിസ്താൻ രൂപ നൽകേണ്ടി വരുമെന്ന് ഡോൺ റിപ്പോർട്ട് ചെയ്തു.
രാജ്യത്തിന് പുറത്ത് നിന്ന വിലകൂടിയ വൈദ്യുതി വാങ്ങി ശീലമാക്കിയത് പിഎംഎൽ-എൻ സർക്കാരാണെന്ന് അയൂബ് ഖാൻ പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന ഇന്ധനങ്ങളിൽ നിന്നാണ് വൈദ്യുതിയുടെ 70 ശതമാനവും ഉത്പാദിപ്പിക്കുന്നത്. പാക് രൂപയുടെ മൂല്യത്തകർച്ച കാരണം ഇന്ധന ഇറക്കുമതിക്കായുള്ള നീക്കിയിരുപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. അതാണ് വില കൂടാൻ കാരനമെന്ന് ഇടക്കാല പ്രധാനമന്ത്രി പറഞ്ഞതായി റിപ്പോർട്ടുണ്ട്. 15 മാസത്തിനുള്ളിൽ പാകിസ്താനിൽ വൈദ്യുതിയുടെ വില നാല് മടങ്ങിലധികം കുതിച്ചുയർന്നു.
വൈദ്യുതി നിരക്ക് വർദ്ധനയിൽ പ്രതിഷേധിച്ച് പൊതുജനങ്ങളും വ്യാപാര സംഘടനകളും രംഗത്തെത്തി. ഉയർന്ന വിലക്കയറ്റം പാകിസ്താനിൽ ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. ആഹാരം വാങ്ങാനുള്ള പണം പോലുമില്ല അപ്പോഴാണോ ഇത്രയും പണം ഇലക്ട്രിസിറ്റിക്ക് നൽകേണ്ടതെന്ന് ചോദിക്കുകയാണ് പാക് ജനത. ഭക്ഷ്യ സാധനങ്ങളുടെ വില വർദ്ധനവും പാകിസ്താനിൽ രൂക്ഷമാണ്. ഭക്ഷ്യക്ഷാമവും രൂക്ഷമാണ്
Comments