തിരുവനന്തപുരം: പാളയം പോലീസ് റസിഡൻസ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. സുവർണ്ണ ജൂബിലിയുടെ ഭാഗമായിട്ടാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. 50 വർഷത്തെ തിളക്കത്തിലാണ് തിരുവനന്തപുരം പാളയം പോലീസ് റസിഡൻഷ്യൽ അസോസിയേഷൻ.
ഘോഷയാത്രകളോട് കൂടി പര്യവസാനിച്ച ആഘോഷ പരിപാടിയുടെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലങ്ങോളമിങ്ങോളം ഓണം ആഘോഷിക്കുന്ന എല്ലാ പ്രിയ ഉദ്യോഗസ്ഥർക്കും കുടുംബങ്ങൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഓണാശംസകൾ അറിയിച്ചു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ എസ് നാഗരാജു, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു തുടങ്ങിയ രാഷ്‌ട്രീയ സാംസ്‌കാരിക മേഖലകളിൽ നിന്നുമുള്ള പ്രമുഖർ ഓണാഘോഷ സമാപന പരിപാടിയിൽ പങ്കെടുത്തു.
















Comments