വരലക്ഷ്മീ പൂജ ആഘോഷമാക്കി കന്നട നടി രാധിക പണ്ഡിറ്റ്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വരലക്ഷ്മീ പൂജ ആഘോഷമാക്കി കന്നട നടി രാധിക പണ്ഡിറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2023, 04:29 pm IST
Facebook
Twitter
WhatsAppTelegram

വരലക്ഷ്മി വ്രതദിനം ആഘോഷമാക്കി കന്നട നടി രാധിക പണ്ഡിറ്റ്. ആഘോഷത്തിന്റെ ചിത്രങ്ങൾ നടി തന്നെ സമൂഹമാദ്ധ്യമങ്ങൾ വഴി പങ്കുവെച്ചു. സൂപ്പർ താരം യഷിന്റെ ഭാര്യ കൂടിയായ രാധിക ഹൈന്ദവ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുകയും ആചരിക്കുകയും ആഘോഷമാക്കുകയും ചെയ്യുന്ന വ്യക്തിയാണ്. എല്ലാവർക്കും വരമഹാലക്ഷ്മിയുടെ അനുഗ്രഹമുണ്ടാവട്ടെയെന്നും എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും ആരോഗ്യവും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും രാധിക ആശംസിച്ചു.

 

https://www.facebook.com/RadhikaPandit/posts/pfbid02nZL3UfiED5oP7vcC8cu3AYP8k64Grv5Ywtvh49SPs7CjW8TXkBB8QxuYSfNCGoc1l
അതേസമയം ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിനായി ഐശ്വര്യത്തിന്റെയും ധനത്തിന്റെയും ദേവതയായ മഹാലക്ഷ്മീ ദേവിയെ ആരാധിക്കുന്ന വിശേഷ ദിനമാണ് വരലക്ഷ്മി വ്രതദിനം. തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും വരലക്ഷ്മി പൂജ നടക്കുന്നത്. ഈ ദിനത്തിൽ സുമംഗലികളാണ് ആഗ്രഹസാഫല്യത്തിനായി ഈ പൂജ നടത്തുക.

വരലക്ഷ്മി പൂജയ്‌ക്ക് പിന്നിൽ രണ്ട് കഥകളാണ് പ്രചാരത്തിലുള്ളത്. പണ്ട് മഗധ രാജ്യത്തിൽ കുണ്ഡിന്യപുര എന്ന പട്ടണത്തിൽ ചാരുമതി എന്നൊരു സ്ത്രീ താമസിച്ചിരുന്നു. അവളുടെ ഭക്തിയിൽ സംപ്രീതയായ മഹാലക്ഷ്മി സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുകയും വരലക്ഷ്മിയെ ആരാധിക്കാനും ആഗ്രഹങ്ങൾ പ്രാർത്ഥിക്കാനും ആവശ്യപ്പെട്ടുവത്രെ.

സമ്പത്തിന്റെ ദേവതയായ ലക്ഷ്മിയുടെ രൂപമാണ് വരലക്ഷ്മി. പൗർണ്ണമിക്ക് മുമ്പുള്ള ശ്രാവണ മാസത്തിലെ വെള്ളിയാഴ്ചയാണ് പ്രാർത്ഥന നടത്താൻ നിർദ്ദേശിച്ചത്. ചാരുമതി തന്റെ സ്വപ്നം വീട്ടുകാരോട് വിശദീകരിച്ചപ്പോൾ, അവർ പൂജ നടത്താൻ അവളെ പ്രോത്സാഹിപ്പിച്ചു. തുടർന്ന് ഗ്രാമത്തിലെ മറ്റ് സ്ത്രീകളും പൂജ നടത്തുന്നതിൽ അവളോടൊപ്പം ചേർന്നു. കീർത്തനങ്ങളോടൊപ്പം വരലക്ഷ്മി ദേവിക്ക് നിരവധി മധുരപലഹാരങ്ങളും നേദിച്ചു.

പരമശിവനെ ഭർത്താവായി ലഭിക്കാൻ പാർവതി ഈ വ്രതം അനുഷ്ഠിച്ചു എന്ന ഐതിഹ്യമാണ് മറ്റൊന്ന്. ഐശ്വര്യവും സന്തോഷവും തേടി പാർവതി നടത്തിയ പൂജയാണിത്. കുടുംബത്തിന്റെ മുഴുവൻ ആരോഗ്യത്തിനും സമ്പത്തിനും അറിവിനും വേണ്ടി വരം തേടുന്ന സ്ത്രീകൾ ഇത് അനുഷ്ഠിക്കാൻ തുടങ്ങി. കർക്കിടകത്തിലോ ചിങ്ങത്തിലോ ദ്വാദശി വരുന്ന വെള്ളിയാഴ്ച ദിവസമാണ് വരലക്ഷ്മി പൂജയും വ്രതവും. ഈ ദിനം മഹാലക്ഷ്മിയുടെ ജന്മദിനമാണെന്നാണ സങ്കല്പ്പവുമുണ്ട്. മഹാലക്ഷ്മി പാൽക്കടലിൽ നിന്നും ഉയർന്നുവന്നത് ദ്വാദശിയായ വെള്ളിയാഴ്ച ആയിരുന്നുവെന്നാണ് പറയുന്നത്.

Tags: YashVaralakshmi PoojaRadhika Pandit
Share
Tweet
SendShare

More News from this section

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസ്; മുൻ കോൺഗ്രസ് നേതാവ് ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം, ശബ്ദസാമ്പിൾ ശേഖരിച്ച് പൊലീസ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

Latest News

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies