തൃശൂർ: കൺസ്യൂമർഫെഡ് ഔട്ട്ലെറ്റിൽ നിന്ന് രാത്രി വൻ തോതിൽ മദ്യം കടത്തിയ ജീവനക്കാരനും കൂട്ടാളികളും അറസ്റ്റിൽ.പൂത്തോൾ കൺസ്യൂമർഫെഡ് ഔട്ലെറ്റിലെ ജീവനക്കാരനായ ജയദേവ്, കൂട്ടാളികളായ കുന്നംകുളം ചെറുവത്തൂർ മെറീഷ്, മുല്ലക്കര അഭിലാഷ് എന്നിവരെയാണ് തൃശൂർ എക്സൈസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നു 60 കുപ്പി മദ്യവും മദ്യം കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കണ്ടെടുത്തു.
രാത്രി കൺസ്യൂമർഫെഡ് ഔട്ലെറ്റ് അടച്ചതിന് ശേഷം കുറച്ചുനാളായി മദ്യം വൻതോതിൽ പുറത്തു കടത്തുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ജീവനക്കാരനായ ജയദേവ് നിരീക്ഷണത്തിലായിരുന്നു. കമ്പനി എക്സിക്യൂട്ടീവുകളുടെ വേഷത്തിൽ സ്കൂട്ടറിൽ ബാഗുകളിലാക്കിയാണ് മദ്യം കടത്തിയിരുന്നത്. മൊത്തമായി മദ്യം വിൽപന ശാലയ്ക്ക് പുറത്തെത്തിക്കുന്ന ജയദേവിന് വലിയ തുക കമ്മീഷനായി മദ്യ കച്ചവടക്കാർ നൽകിയിരുന്നതായി മറ്റു പ്രതികൾ മൊഴിനൽകി.
കൺസ്യൂമർഫെഡ് ഷോപ്പിൽ നിന്ന് മദ്യം പുറത്തെത്തിക്കുന്നതിൽ കൂടുതൽ ജീവനക്കാർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
















Comments