നടൻ വടിവേലുവിന്റെ സഹോദരൻ അന്തരിച്ചു. ഇളയ സഹോദരൻ ജഗദീശ്വരനാണ് വിടവാങ്ങിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. 52 വയസായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. മധുരൈയിൽ ടെക്‌സ്‌റ്റൈൽ ബിസിനസ് നടത്തിയിരുന്ന ജഗദീശ്വരൻ ചില സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
2023 തുടക്കത്തിൽ വടിവേലുവിന്റെ അമ്മ വൈദീശ്വരി വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അന്തരിച്ചിരുന്നു. 87-ാം വയസിലായിരുന്നു അന്ത്യം.
Comments