രാജ്യത്തിന് വീണ്ടും അഭിമാനമായിരിക്കുകയാണ് ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായ നീരജ് ചോപ്രയ്‌ക്ക് തേടി അനുമോദനങ്ങളുടെ പ്രവാഹമാണ് എത്തുന്നത്. കഴിഞ്ഞ ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ താരം ഇത്തവണ പൊന്നാക്കി മാറ്റി ചരിത്രം കുറിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെ ഏവരും പ്രശംസിച്ചിരുന്നു.
ലോക ചാമ്പ്യനായതിന് പിന്നാലെ തന്റെ സന്തോഷം പങ്കുവച്ച് കൊണ്ട് ഒരു കുറിപ്പും നീരജ് ചോപ്ര സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളിയും വെങ്കലവും നേടിയ സഹതാരങ്ങൾക്കൊപ്പം നിൽക്കുന്ന ചിത്രവും സ്വർണ മെഡൽ കൈകളിൽ ചേർത്തുപിടിച്ച മറ്റൊരു ചിത്രവുമാണ് അദ്ദേഹം എക്‌സിൽ (ട്വിറ്ററിൽ) പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ നേട്ടം ഇന്ത്യയ്‌ക്കുള്ളതാണെന്നും അദ്ദേഹം അടിക്കുറിപ്പായി എഴുതിയിട്ടുണ്ട്.
World Champion. What a feeling. India, this is for you. ജയ്ഹിന്ദ് എന്നായിരുന്നു അദ്ദേഹം എക്‌സിൽ എഴുതിയത്.
World Champion. What a feeling.
India, this is for you.
जय हिन्द | 🇮🇳#WACBudapest2023 pic.twitter.com/iOwtzNsao5— Neeraj Chopra (@Neeraj_chopra1) August 28, 2023
പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകളറിയിച്ച് എത്തിയിരിക്കുന്നത്. ബുഡാപെസ്റ്റിൽ നടന്ന ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പാക് താരം അർഷാദ് നദീമിനെ മറികടന്നായിരുന്നു നീരജ് ചോപ്ര സ്വർണം സ്വന്തമാക്കിയത്. ചെക് റിപ്പബ്ലിക് താരം ജാക്കൂബിനായിരുന്നു വെങ്കലം.
Comments