തിരുവനന്തപുരം: ആദിത്യ-എൽ 1 വിക്ഷേപണ തീയതി അറിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് മുൻ അസ്രോ ചെയർമാൻ ജി മാധവൻ നായർ. അദിത്യ എൽ 1 വിക്ഷേപണം സെപ്റ്റംബർ 2 ന് ഷെഡ്യൂൾ ചെയ്യുമെന്നറിയുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും ചന്ദ്രയാൻ ദൗത്യത്തിന് ശേഷമുള്ള യുക്തിസഹമായ ചുവടുവയ്പ്പാണിതെന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൂര്യനെ കുറിച്ചും അതിൽ നടക്കുന്ന വിവിധ പ്രതിഭാസങ്ങളെ കുറിച്ചും പഠിക്കാൻ ഇത് സഹായിക്കും. സൗരപ്രതലത്തിൽ നടക്കുന്നവയുടെയും ഭൂമിയിലെ അതിന്റെ സ്വാധീനവുമാണ് ആദിത്യ ദൗത്യത്തിന്റെ ലക്ഷ്യം. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ലാഗ്രാൻജിയൻ പോയിന്റിൽ ഇതിനായുള്ള ഉപകരണങ്ങൾ എത്തിക്കും. ഇത് സൗരോപരിതലത്തെ തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൂര്യനെ പഠിക്കാനായി ഇന്ത്യ വിക്ഷേപിക്കുന്ന ആദിത്യ 1 സെപ്റ്റംബർ 2ന് ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിക്കുമെന്ന് ഇസ്രോ നേരത്തെ അറിയിച്ചിരുന്നു. വിക്ഷേപണം കാണാൻ സാധാരണക്കാർക്കും ഇസ്രോ അവസരം ഒരുക്കിയിട്ടുണ്ട്.
Comments