ആകാശത്ത് വിസ്മയം തീർക്കാൻ ഓഗസ്റ്റ് 30 ന് സൂപ്പർമൂൺ എത്തുന്നു. ഈ മാസം ഓഗസ്റ്റ് ഒന്നിനും സൂപ്പർമൂണിനെ ആാശത്ത് കാണാൻ കഴിഞ്ഞിരുന്നു. ഒമ്പത് വർഷത്തിന് ശേഷമാണ് സൂപ്പർമൂൺ പ്രതിഭാസം വീണ്ടും എത്തിയത്. ഒരു വര്‍ഷത്തില്‍ സാധാരണയായി രണ്ടോ മൂന്നോ സൂപ്പര്‍മൂണുകളാണ് ഉണ്ടാകുന്നത്. ഓഗസ്റ്റ് ഒന്നിലെ സൂപ്പർമൂൺ കാണാൻ കഴിയാത്തവർക്ക് ബുധനാഴ്ച കാണാൻ സാധിക്കും. എന്നാല്‍ ഓഗസ്റ്റ് 30-ലേത് അപൂര്‍വമായ ഒന്നായിരിക്കും. 2032 ലാകും ഇത് ഇനി ദൃശ്യമാകുന്നത്.
പൂര്‍ണചന്ദ്ര സമയം, ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയത്തെയാണ് സൂപ്പര്‍മൂണ്‍ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. അങ്ങനെ സംഭവിക്കുമ്പോള്‍, അത് ഒരു സാധാരണ പൗര്‍ണ്ണമിയെക്കാള്‍ അല്‍പ്പം തെളിച്ചമുള്ളതും വലുതുമായി ചന്ദ്രനെ കാണപ്പെടുന്നു. സാധാരണ കാണുന്നതിൽ നിന്ന് 8% അധികം വലുപ്പവും 16% അധികം പ്രകാശവും ഈ സമയത്ത് ചന്ദ്രനുണ്ടാകും. ഓഗസ്റ്റിൽ കാണുന്ന സൂപ്പർമൂൺ സ്റ്റർജൻ മൂൺ എന്നാണ് അറിയുന്നത്. കടൽ കൂരി വിഭാഗത്തിൽ പെടുന്ന മീനാണ് സ്റ്റർജൻ.
അമേരിക്കയിൽ ധാരാളമായി കൂരിമീൻ കിട്ടുന്ന സമയമാണിത്. അതുകൊണ്ടാണ് ഈ സമയത്തെ സൂപ്പർമൂണിനെ മീനിന്റെ പേരിൽ വിശേഷിപ്പിക്കുന്നത്. ഓഗസ്റ്റ് 30ന് ആണ് ചന്ദ്രൻ ഭൂമിയുമായി ഏറ്റവും അടുത്ത് വരുന്നത്. അപ്പോൾ ചന്ദ്രനും ഭൂമിക്കും ഇടയിലെ ദൂരം 3,57,343 കിലോമീറ്റർ ആയിരിക്കും.
















Comments