ന്യൂഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമ്മു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകം കൂടിയാണ് ഓണമെന്ന് രാഷ്‌ട്രപതി പറഞ്ഞു. ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ എല്ലാവരും ആഘോഷിക്കുന്ന ഓണം സാമൂഹ്യ സൗഹാർദ്ദത്തിന്റെ ഉത്സവം കൂടിയാണ്. സാഹോദര്യം പകരാനും പുരോഗതിയിലേക്ക് നയിക്കാനും ഓണാഘോഷം സഹായിക്കട്ടെ എന്നും രാഷ്‌ട്രപതി ആശംസ അറിയിച്ചു.
ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറും ഓണാശംസ അറിയിച്ചു. അനുകമ്പയുടെയും ത്യാഗത്തിന്റെയും കാലാതീതമായ മൂല്യങ്ങളുടെ ഉജ്ജ്വലമായ ഓർമ്മപ്പെടുത്തലാണ് ഓണം. സന്തോഷകരമായ അവസരത്തിൽ അവസരത്തിൽ എല്ലാവർക്കും ഓണാശംസകൾ നേരുന്നു എന്നു അദ്ദേഹം ആശംസിച്ചു. എക്സിലൂടെ ആയിരുന്നു ഉപരാഷ്‌ട്രപതി ആശംസ അറിയിച്ചത്.
















Comments