ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളും ഐ.സി.സിയുടെ മികവേറിയ അമ്പയർമാരിൽയ ഒരാളുമായ കുമാർ ധർമ്മസേന ഹണിട്രാപ്പിൽ കുടുങ്ങിയ കാര്യമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ച വിഷയം. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന ധർമ്മ സേനയുടെ ഒരു സ്വകാര്യ വീഡിയോയാണ് മുൻ താരത്തിന് കെണിയായത്.
ധർമ്മസേന നടത്തിയിരിക്കുന്ന വീഡിയോ ചാറ്റിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.എന്നാൽ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്നാണ് ഒരുവിഭാഗം പേർ പറയുന്നത്. വീഡിയോയിലുളളത് കുമാർ ധർമ്മസേന തന്നെ ആണോയെന്ന് ഒരു വിഭാഗം ചോദ്യങ്ങളുയർത്തുന്നുണ്ട്.
ഏകദിന ക്രിക്കറ്റ് ലോകകപ്പ് നടക്കാനിരിക്കെ ഐസിസിയുടെ എലൈറ്റ് പാനലിലുള്ള അമ്പയർതന്നെ ഹണിട്രാപ്പിൽ കുടുങ്ങുന്നത് ഗൗരവമുള്ള കാര്യമാണ്. വാതുവയ്പ്പും അട്ടിമറിയും അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ഐസിസി അന്വേഷണം ഉടൻ പ്രഖ്യാപിക്കും. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡും അന്വേഷണം പ്രഖ്യാപിച്ചേക്കും.
ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന്റെ അമ്പയറിംഗ് പാനിലിലുളളയാണ് കുമാർ ധർമ്മസേന. കുറ്റക്കാരനെന്ന് കണ്ടാൽ ഒരുപക്ഷേ ധർമ്മസേനയെ ഏകദിന ലോകകപ്പിൽ നിന്ന് മാറ്റിനിർത്തിയേക്കാം.
ശ്രീലങ്കയ്‌ക്കായി 31 ടെസ്റ്റും 141 ഏകദിനവും കളിച്ചിട്ടുളള ധർമ്മ സേന 1993-2004 കാലഘട്ടത്തിലെ മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു. ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം അമ്പയറിംഗ് പ്രെഫഷൻ തിരഞ്ഞെടുത്ത ലങ്കൻ താരം മികച്ച അമ്പയർമാരിൽ ഒരാളെന്ന പേരെടുത്തു.
Comments