മുംബൈ: 20-കാരിയായ വിദ്യാർത്ഥിയെ വെടിയുണ്ടയും വെടിമരുന്നുമായി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. സുരക്ഷാ പരിശോധനയ്‌ക്കിടെ ബാഗിൽ വെടിയുണ്ട കണ്ടെത്തിയതോടെയാണ് യുവതിയെ പിടികൂടിയത്. സിംബാബ്‌വെ സ്വദേശിനിയാണ് അറസ്റ്റിലായത്. ഇവർ ഇന്ത്യയിലെ ഒരു കോളേജിൽ അഡ്മിഷൻ എടുക്കാനായി എത്തിയതെന്നാണ് വിവരം. മുംബൈ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിലാണ് ഇവർ പിടിയിലായത്.
പഞ്ചാബിലെ ലുഥിയാനയിലെ ഒരു കോളേജിലെ ആദ്യ വർഷ ബി.എസ്.സി വിദ്യാർത്ഥിയാണ് യുവതി. തിങ്കളാഴ്ചയാണ് ഇവർ മുംബൈയിലെത്തിയത്. ഇവിടെ നിന്ന് ഡൽഹിക്ക് പോകാനായിരുന്നു പദ്ധതി. സിംബാബ്‌വെയിലെ എന്തംഗ സ്വദേശിയാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആരോ ബുള്ളറ്റ് മനഃപൂർവ്വം തന്റെ ബാഗിൽ ഒളിപ്പിച്ചതെന്നാണ് യുവതിയുടെ വാദം.എന്നാൽ അനുമതിയില്ലാതെ വെടിമരുന്ന് കരുതിയതിന് യുവതിയുടെ പക്കൽ മതിയായ വിശദീകരണങ്ങളൊന്നുമില്ല. അറസ്റ്റ് രേഖപ്പെടുത്തിയ യുവതിയെ സഹർ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.
















Comments