ന്യൂഡൽഹി: ബിഹാർ മുഖ്യമന്ത്രിയും ജെഡിയു തലവനുമായ നിതീഷ് കുമാറിനെതിരെ വിമർശനവുമായി പാർട്ടി മുൻ ഉപാദ്ധ്യക്ഷൻ പ്രശാന്ത് കിഷോർ. ബിഹാറിൽ നിതീഷിന് സ്വീകാര്യത നഷ്ടപ്പെട്ടു. അദ്ദേഹത്തിനൊപ്പം പാർട്ടി പോലുമില്ലാത്ത അവസ്ഥയാണ്. ബിഹാറിൽ നിതീഷിന്റെ അടിത്തറ നഷ്ടപ്പെടുകയാണെന്നും അദ്ദേഹത്തിന് പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്നും പ്രശാന്ത് പറഞ്ഞു.
സ്വന്തം സംസ്ഥാനത്ത് അടിത്തറയില്ലാത്ത ഒരു നേതാവിന് എങ്ങനെയാണ് ദേശീയതലത്തിലെ പ്രതിപക്ഷത്തിനായി കാര്യങ്ങൾ ചലിപ്പിക്കാൻ സാധിക്കുക. ബിഹാറിൽ നിതീഷിന് സ്വാധീനമില്ല. അദ്ദേഹത്തിനൊപ്പം സ്വന്തം പാർട്ടിയുമില്ല. പിന്നെ എങ്ങനെയാണ് അദ്ദേഹത്തിന് പ്രതിപക്ഷ ഐക്യത്തിന്റെ സംയോജകനാകാൻ സാധിക്കുക. പ്രശാന്ത് കിഷോർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മൂന്നാം പ്രതിപക്ഷ നേതൃതല സമ്മേളനം നാളെ മുംബൈയിൽ നടക്കാനിരിക്കെയാണ് നിതീഷിനെതിരെ വിമർശനം ശക്തമാക്കി പ്രശാന്ത് കിഷോർ രംഗത്തുവന്നിരിക്കുന്നത്. മുംബൈയിലെ യോഗത്തിൽ ഐഎൻഡിഐഎ കൺവീനറായി നിതീഷിനെ കൺവീനറായി തിരഞ്ഞെടുക്കുമെന്നുളളഅഭ്യുഹങ്ങൾ ശക്തമാണ്. കോൺഗ്രസും തൃണമൂലം നിതീഷിനെ പിന്തുണയ്‌ക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Comments