തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3യുടെ ലാൻഡർ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത് ചരിത്ര നിമിഷമായിരുന്നു. ഇതിൽ ലാൻഡറിന്റെ ഭാഗമായ പ്രൊപ്പൽഷൻ സിസ്റ്റം രൂപകൽപ്പന ചെയ്തതിൽ പ്രധാന പങ്കുവഹിച്ചതിന്റെ സന്തോഷത്തിലാണ് വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സെന്ററിലെ ഗ്രൂപ്പ് ഡയറക്ടർ എൻ ജയൻ.
പേടകത്തിന്റെ ലാൻഡർ പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ ഡിസൈനർ റിവ്യൂ കമ്മിറ്റി ചെയർമാനാണ് അദ്ദേഹം. ചന്ദ്രയാൻ-3യുടെ ഓർബിറ്റർ ലാൻഡർ മൊഡ്യൂളിനെ ഭ്രമണപഥത്തിൽ എത്തിച്ച എൽവിഎം3 റോക്കറ്റിന്റെ ക്രയോജനിക് എഞ്ചിന് മേധാവി കൂടിയാണ് ഇദ്ദേഹം. ദ്രാവക ഇന്ധനം ഉപയോഗിച്ചുള്ള റോക്കറ്റ് എഞ്ചിനുകൾ വികസിപ്പിക്കുന്ന കേന്ദ്രമാണ് എൽപിഎസ്‌സി.
തിരുവനന്തപുരത്തെ കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് ബിടെക് ബിരുദം പൂർത്തിയാക്കിയ ശേഷം ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നും എംടെക് ഒന്നാം റാങ്കോടെ പാസായി. 1992-ലാണ് ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിൽ എത്തുന്നത്.
Comments