ഡിജിറ്റൽ യുഗത്തിൽ സാങ്കേതികവിദ്യ ദിനം പ്രതി വളർന്നു കൊണ്ടിരിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റ്‌ലിജൻസിൽ വരുന്ന മാറ്റങ്ങൾ ലോകത്തെ ഞെട്ടിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പുതിയ മാറ്റങ്ങൾ വരിത്തിയാണ് ഗൂഗിൾ ഇപ്പോൾ മുന്നോട്ട് വന്നിരിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സെർച്ച് ടൂൾ ഇന്ത്യയിലും ജപ്പാനിലും അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. ഇന്ത്യയിൽ ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ സാധിക്കുക. അതേസമയം ജപ്പാനിൽ അവിടുത്തെ പ്രാദേശിക ഭാഷകളിൽ എഐ സെർച്ച് ടൂൾ പ്രവർത്തിക്കുന്നതാണ്. യുണൈറ്റഡ് സ്റ്റേറ്റ്‌സാണ് ആദ്യമായി എഐ സെർച്ച് ടൂൾ ആദ്യമായി അവതരിപ്പിച്ചത്.
ചാറ്റ് ബോട്ടുകളിൽ നിന്നും വ്യത്യസ്തമായാണ് എഐ സെർച്ച് ടൂളുകൾ പ്രവർത്തിക്കുക. സങ്കീർണമായ പലതിന്റെയും കൃത്യതയോടുള്ള ഉത്തരങ്ങൾ ഉപയോക്താക്കൾക്ക് ഇത് വഴി ലഭിക്കാൻ സഹായകമാണ്. ലിസൺ ബട്ടണിൽ ക്ലിക് ചെയ്താൽ ടെക്‌സ്റ്റ്-ടു-സ്പീച്ച് എന്ന ഓപ്ഷനും കാണാൻ സാധിക്കും. ഇത് ഉപയോക്താക്കൾക്ക് എഴുതിയിരിക്കുന്ന കാര്യങ്ങൾ വ്യക്തതയോടെ സംഭാക്ഷണ രീതിയിൽ കേൾക്കാൻ സാധിക്കുന്നതാണ്.
Comments