No.10
ദ ഡ്രീം ഓഫ് ദ റെഡ് ചേംബർ
1791 ൽ ചൈനീസ് നോവലിസ്റ്റായ കാഓ ക്‌സുക്വീൻ രചിച്ച നോവലാണ് ‘ദ ഡ്രീം ഓഫ് ദ റെഡ് ചേംബർ’. ചൈനയിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളിൽ ഒന്നായാണ് ഇതിനെ കരുതപ്പെടുന്നത്. ദ സ്റ്റോറി ഓഫ് ദ സ്റ്റോൺ എന്നായിരുന്നു നോവലിന്റെ ആദ്യ പേര്. ശേഷം ‘ദ ഡ്രീം ഓഫ് ദ റെഡ് ചേംബർ’ എന്നാക്കി മാറ്റുകയായിരുന്നു. പുസ്തകത്തിന്റെ 105 ദശലക്ഷം (10.5 കോടി) കോപ്പികളാണ് ഇതുവരെ വിറ്റുപോയത്.
No.09
ദ ഹോബിറ്റ്
ബ്രിട്ടീഷ് നോവലിസ്റ്റ് ജെആർആർ ടോൾകെയ്ൻ രചിച്ച് 1937 ൽ പുറത്തിറക്കിയ ഫാന്റസി നോവലാണ് ദ ഹോബിറ്റ്. ഇംഗ്ലീഷ് ഭാഷയിൽ പുറത്തിറങ്ങിയ പുസ്തകം ഇതിനോടകം 11 കോടി കോപ്പികളാണ് വിറ്റുപോയത്.
No:08
ആൻഡ് ദെൻ ദെയർ വെയർ നൊൺ
ബ്രിട്ടീഷ് എഴുത്തുകാരി അഗത ക്രിസ്റ്റിയുടെ നോവലാണ് ആൻഡ് ദെൻ ദെയർ വെയർ നൊൺ. 1939 ൽ പുറത്തിറങ്ങിയ പുസ്തകം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ക്രൈം നോവലായി വിലയിരുത്തപ്പെടുന്നു. 11.5 കോടി കോപ്പികളാണ് ഇതുവരെ വിറ്റുപോയത്.
No:07
സ്‌കൗട്ടിംഗ് ഫോർ ബോയ്‌സ്
സ്‌കൗട്ട് സ്ഥാപകൻ റോബർട്ട് ബേഡൽ പവ്വലിന്റെ പുസ്തകമാണ് സ്‌കൗട്ടിംഗ് ഫോർ ബോയ്‌സ്. 1908 ൽ ഇംഗ്ലീഷ് ഭാഷയിൽ പുറത്തിറങ്ങിയ പുസ്തകം സ്‌കൗട്ടുകൾക്കുള്ള മാർഗ നിർദ്ദേശമാണ് പങ്കുവെക്കുന്നത്. 12 കോടി കോപ്പികളാണ് ഇതുവരെ പുറത്തിറങ്ങിയത്.
No: 06
ഹാരിപോട്ടർ ആൻഡ് ഫിലോസഫേർസ് സ്റ്റോൺ
വിഖ്യാത നോവൽ ഹാരിപോട്ടർ ആൻഡ് ഫിലോസഫേർസ് സ്റ്റോൺ ആണ് വിൽപ്പനിയിൽ ആറാം സ്ഥാനത്തുള്ള പുസ്തകം. ബ്രിട്ടീഷ് എഴുകാരി ജെകെ റൗളിംഗ് രചിച്ച നോവൽ 1997 ലാണ് പുറത്തിറങ്ങിയത്. 12.5 കോടി പുസ്തകങ്ങളാണ് ഇതുവരെ വിറ്റഴിച്ചിരിക്കുന്നത്.
No:05
ദ ലിറ്റിൽ പ്രിൻസ്
കുട്ടികൾക്കായുള്ള നോവലാണ് ദ ലിറ്റിൽ പ്രിൻസ്. 1943 ൽ ഫ്രഞ്ചുകാരനായ അന്റോണിയ ദ സെയിന്റ് എക്‌സുപെറിയാണ് പുസ്തകം രചിച്ചത്. ഫ്രഞ്ച് ഭാഷയിൽ പുറത്തിറക്കിയ പുസ്തകം 14 കോടി കോപ്പികളാണ് ഇതുവരെ വിറ്റഴിച്ചത്.
No:04
ദ ലോർഡ് ഓഫ് ദ റിംഗ്‌സ്
ജോൺ ടോൾക്കെയ്ൻ രചിച്ച നോവലാണ് ദ ലോർഡ് ഓഫ് ദ റിംഗ്‌സ്. 1954 ൽ പുറത്തിറങ്ങിയ നോവലിനെ ആസ്പദമാക്കി നിരവധി ഭാഷകളിൽ സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. 15 കോടി 50 ലക്ഷം കോപ്പികളാണ് ഇതിനോടകം വിറ്റഴിച്ചത്.
No:03
ഖുറാൻ
മുസ്ലീം മതവിഭാഗം വിശുദ്ധ ഗ്രന്ഥമായി കരുതപ്പെടുന്ന ഖുറാനാണ് ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിരിക്കുന്ന മൂന്നാമത്തെ ഗ്രന്ഥം. പ്രവാചകൻ എന്ന് മുഹമ്മദിന് ദൈവം പറഞ്ഞുകൊടുത്ത ഉപദേശങ്ങളാണ് ഖുറാൻ എന്നാണ് കരുതപ്പെടുന്നത്. വിവിധ ഭാഷകളിലായി 80 കോടിയോളം കോപ്പികളാണ് ഇതുവരെ വിറ്റുപോയത്.
No:02
ലിറ്റിൽ റെഡ് ബുക്ക്
ലിറ്റിൽ റെഡ് ബുക്ക് എന്നറിയപ്പെടുന്ന മാവോ സെ തുങ്ങിന്റെ പ്രധാനപ്പെട്ട വാക്യങ്ങൾ അടങ്ങിയ പുസ്തകം ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് പുറത്തിറക്കുന്നത്. ഇതുവരെ 100 കോടി 10 ലക്ഷം കോപ്പികൾ പ്രിന്റ് ചെയ്ത് വിതരണം ചെയ്തു.
No:01
ബൈബിൾ
ലോകത്തിലെ ഏറ്റവും വലിയ മതമായ ക്രിസ്തു മതത്തിന്റെ വിശുദ്ധ ഗ്രന്ഥം ബൈബിളാണ് ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടിട്ടുള്ള പുസ്തകം. ക്രിസ്തു മത സ്ഥാപകൻ യേശുക്രിസ്തുവിന്റെ വചനങ്ങളാണ് ഗ്രന്ഥം ഉൾക്കൊള്ളുന്നത്. 500 കോടി പുസ്തകങ്ങളാണ് ഇതിനോടകം പല ഭാഷകളിലായി പ്രിന്റ് ചെയ്തിരിക്കുന്നത്.
Comments