ആഗോളതലത്തിൽ ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെട്ട ഫ്രീഫയർ ഗെയിം ഇന്ത്യയിലേക്ക് മടങ്ങിവരുന്നു. നിലവിൽ കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും പാലിച്ചാണ് ഗെയിം വീണ്ടുമെത്തുന്നത്.സെപ്റ്റംബർ അഞ്ചുമുതൽ ഗെയിം ഇന്ത്യയിൽ ലഭ്യമായി തുടങ്ങും. 2022-ൽ ഫെബ്രുവരിയിലാണ് ഗെയിമിനെ വിലക്കിയത്.
മടങ്ങിവരവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും നിലവിൽ ചെന്നൈ സൂപ്പർ കിംഗ്സ നായകനുമായ ധോണിയെ ബ്രാൻഡ് അംബാസിഡർ ആക്കിയാണ് ഗെയിം മടങ്ങിയെത്തുന്നത്.എം.എസ് ധോണി തലയെന്ന ഒരു കഥാപാത്രമായി ഗെയിമിൽ ഉണ്ടാകും. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഗെയിമർമാർക്കായി ബാറ്റിൽ റോയലിന്റെ പ്രീ രജിസ്‌ട്രേഷൻ നിലവിൽ ഓപ്പൺ ആണെന്നും അവർ അറിയിച്ചു.
ഗരീന എന്ന സിംഗപ്പൂർ ആസ്ഥാനമായ ഗെയിം ഡെവലപ്പെറാണ് ഫ്രീഫയറിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. യോട്ട എന്ന കമ്പനിയുടെ സഹകരണത്തോടെയാണിത്. ധോണിക്കൊപ്പം ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയും ബാഡ്മിന്റൺ താരം സൈന നേഹ്വാളും ടെന്നീസ് ഇതിഹാസം ലിയാഡർ പേസും കബഡി താരം രാഹുൽ ചൗധരിയും ബ്രാൻഡ് അംബാസിഡർമാരാണ്.
ഒരു ദ്വീപിലേക്ക് പാരച്യൂട്ടിലെത്തുന്ന 50 കളിക്കാരിൽ നിന്നുമാണ് ഗെയിം തുടങ്ങുന്നത്.കളിക്കാരുടെ ആത്യന്തിക ലക്ഷ്യം ഓൺലൈനിൽ പരമാവധി 50-51 കളിക്കാരുമായി ദ്വീപിൽ അതിജീവിക്കുക എന്നതാണ്
Comments