മന്ത്രി ശിവൻകുട്ടിയുടെ ഇരട്ട നിലപാട് തുറന്നുകാണിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. യുപി സ്‌കൂളിലെ വിദ്യാർത്ഥിയുടെ വിഷയത്തിൽ പ്രതികരിക്കുകയും എന്നാൽ മൂക്കിന് താഴെ തിരുവനന്തപുരത്ത് നടന്ന വിഷയത്തിൽ മൗനം പാലിക്കുകയും ചെയ്യുന്ന മന്ത്രിയുടെ നിലപാടിനെയാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് ശ്യാംരാജിന്റെ വിമർശനം.
ഫീസടയ്‌ക്കാതെ തറയിലിരുത്തിയ വിദ്യാർത്ഥിയെക്കാണാൻ ഇവർ തയ്യാറായോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. തിരുവനന്തപുരത്ത് നിന്നും മുസാഫിർ നഗറിലേക്കുള്ള ദൂരം 2900 കിലോമീറ്ററാണെന്നും എന്നാൽ ഫീസടയ്‌ക്കാത്തതിനെ തുടർന്ന് കുട്ടിയെ തറയിലിരുത്തിയ സ്‌കൂളിലേക്ക് രണ്ടര കിലോമീറ്റർ മാത്രമാണ് ഉള്ളത്. മുസാഫർ നഗറിലേക്ക് ട്രെയിനിൽ പോയാൽ രണ്ട് ദിവസമെടുക്കുമെന്നും എന്നാൽ തിരുവനന്തപുറത്തെ സ്‌കൂളിലേയ്‌ക്ക് നടന്നു പോയാൽ പോലും അര മണിക്കൂറിനുള്ളിലെത്താമെന്നും എന്നാൽ മന്ത്രി എത്തിയില്ല എന്നും ശ്യാരാജ് പറഞ്ഞു.
വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച സ്ത്രീയ്‌ക്കെതിരെ യുപി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. എന്നാൽ കേരളത്തിലെ വിഷയത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ എന്ത് നടപടി എടുത്തു എന്ന് അദ്ദേഹം ചോദിച്ചു. കമ്യൂണിസ്റ്റ് പാർട്ടിക്കാർ നോക്കുന്നത് മതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രെയിനിലെ സീറ്റ് തർക്കത്തിനിടയിൽ കൊല്ലപ്പെട്ട ജുനൈദിന്റെ ഹരിയാനയിലെ വീട് സന്ദർശിച്ച മുഖ്യമന്ത്രി ആലുവയിൽ അതിക്രൂരമായ പീഢനത്തിന് ഇരയായി കൊലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ചില്ല. കേരളത്തിൽ പഠനം നിർത്തേണ്ടി വന്ന നൂറ് കണക്കിന് ദളിത്-വനവാസി വിദ്യാർത്ഥികളുടെ തുടർ പഠനത്തിന് വേണ്ടി ഒന്നും ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറല്ല. ഇതിനെല്ലാം പിന്നിലും മതമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിസ്ഥാനം മാനവികതയല്ലെന്നും മതം മാത്രമാണെന്നും ശ്യാംരാജ് വിമർശിച്ചു.
Comments