ഇസ്ലാമബാദ്: പാകിസ്താനിൽ ഇന്ധന വില കത്തുന്നു. ഒരു ലിറ്റർ പെട്രോളിന് 305.36 രൂപയും ഡീസലിന് 311.84 രൂപയുമാണ് നിലവിലെ വില. പാകിസ്താനിൽ വൈദ്യുതി വില കുത്തനെ കൂട്ടിയെന്ന് വാർത്തകൾ കഴിഞ്ഞ ആഴ്ച പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ധനവിലയും വർദ്ധിപ്പിച്ചത്. പാകിസ്ഥാൻ രൂപയുടെ മൂല്യത്തകർച്ചയാണ് പ്രതിസന്ധിയുടെ കാരണമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി അൻവാറുൽ ഹഖ് കാക്കറിന്റെ കീഴിലുളള സർക്കാരാണ് പുതിയ വില പ്രഖ്യാപിച്ചത്
പാകിസ്താനിൽ വൈദ്യുതി- ഇന്ധന വർദ്ധിക്കുന്നതിൽ പരസ്പരം കുറ്റപ്പെടുത്തുകയാണ് ഭരണ- പ്രതിപക്ഷ കക്ഷികൾ. അടുത്ത മാസങ്ങളിൽ ഒരു യൂണിറ്റ് വൈദ്യുതിക്ക് 85 പാകിസ്താൻ രൂപ നൽകേണ്ടി വരുമെന്ന് ഡോൺ റിപ്പോർട്ട് ചെയ്തു. ഇന്ധന നിരക്ക് വർദ്ധനയിൽ പ്രതിഷേധിച്ച് പൊതുജനങ്ങളും വ്യാപാര സംഘടനകളും രംഗത്തെത്തി. ഉയർന്ന വിലക്കയറ്റം പാകിസ്താനിൽ ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്, ഭക്ഷ്യ സാധനങ്ങളുടെ വില വർദ്ധനവും പാകിസ്താനിൽ രൂക്ഷമാണ്. ഭക്ഷ്യക്ഷാമവും രൂക്ഷമാണ്
അൻവർ ഉൽ ഹഖ് കാക്കറിന്റെ കീഴിൽ ഒരു താത്ക്കാലിക ക്യാബിനറ്റ് ദിവസങങൾക്ക് മുൻപാണ് സത്യപ്രതിജ്ഞ ചെയ്തത്. അടുത്ത തെരഞ്ഞെടുപ്പ് വരെയാണ് താത്ക്കാലിക സർക്കാറിന്റെ കാലാവധി.
Comments