ഫോൺ നമ്പർ ഇല്ലാതെ തന്നെ എക്സിൽ വോയ്സ്, വീഡിയോ കോൾ സൗകര്യം ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്ന് ഇലോൺ മസ്‌ക്. വീഡിയോ കോൾ സംവിധാനം അധികം വൈകാതെ തന്നെ ലഭ്യമാകുമെന്ന് എക്സ് സിഇഒ ലിൻഡ യാക്കരിനോ പറഞ്ഞതിന് പിന്നാലെയാണ് മസ്‌കിന്റെ പ്രഖ്യാപനം. എക്സിലൂടെയാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്.
ഐഒസ്, ആൻഡ്രോയിഡ്, മാക്, പിസി എന്നിവയിൽ ഓഡിയോ വീഡിയോ കോളിംഗ് സംവിധാനം പ്രവർത്തിക്കുമെന്നും മസ്‌ക് വ്യക്തമാക്കി. ഇതിന് പുറമേ വാട്ട്സ്ആപ്പിന് സമാനമായ രീതിയിൽ ഈ സംവിധാനം എൻഡ്-ടൂ-എൻഡ് എൻക്രിപ്റ്റഡായിരിക്കും. ഇത് സംബന്ധിച്ച ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇൻസ്റ്റഗ്രാമിന് സമാനരീതിയിലാണ് ഇതും.
ട്വിറ്റർ എക്സ് എന്ന പേരിലേക്ക് മാറ്റിയതിന് പിന്നാലെ ഫെയ്സ്ബുക്കിലെ സമാന രീതിയിലുള്ള വലിയ പോസ്റ്റുകൾ, യൂട്യൂബിലേതിന് സമാന ദൈർഘ്യമുള്ള വീഡിയോകൾ, വേരിഫൈഡ് ഉപയോക്താക്കൾക്ക് പരസ്യ വരുമാനത്തിന്റെ ഓഹരി നൽകുന്നതടക്കമുള്ള ഫീച്ചറുകളാണ് മുമ്പ് അവതരിപ്പിച്ചത്. ഇതിന് പുറമേ ഉപയോക്താക്കൾക്ക് പരസ്പരം ബ്ലോക്ക് ചെയ്യുന്നതിനുള്ള സംവിധാനം എക്സ് നീക്കവും ചെയ്തിരുന്നു.
Comments