കാസർകോട്: സംസ്ഥാനത്ത് വീണ്ടും ട്രെയിനിന് നേരെ കല്ലേറ്. നേത്രാവതി എക്സ്പ്രസിന് നേരെയാണ് ഇന്നലെ രാത്രി കല്ലേറുണ്ടായത്. രാത്രി 8.30ന് കുമ്പള റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ചാണ് അജ്ഞാതൻ കല്ലെറിഞ്ഞത്. കല്ലേറിൽ എസ്2 കോച്ചിന്റെ ചില്ല് തകർന്നു. സംഭവത്തിൽ ആർപിഎഫും കുമ്പള പോലീസും അന്വേഷണം ആരംഭിച്ചു.
ട്രെയിനുകൾക്ക് നേരെയുളള ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കിയതിന് പിന്നാലെയാണ് വീണ്ടും കല്ലേറുണ്ടായിരിക്കുന്നത്. മുമ്പ് കാഞ്ഞങ്ങാട് വച്ച് രാജധാനി എക്സ്പ്രസിന് നേരെയുണ്ടായ കല്ലേറിൽ ചില്ല്പൊട്ടിയിരുന്നു. സംഭവത്തിൽ നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
















Comments