തിരുവനന്തപുരം: അനന്തപുരി ആഘോഷ തിമിർപ്പിലാക്കിയ ഓണാഘോഷത്തിന് സമാപനം. ഒരാഴ്ചകാലത്തെ ആഘോഷത്തിന് സാംസ്‌കാരിക ഘോഷയാത്രയോടെയാണ് സമാപനം കുറിച്ചത്. 3000 കലാകാരന്മാരാണ് ഘോഷയാത്രയുടെ ഭാഗമായത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വെള്ളയമ്പലത്ത് സാംസ്‌കാരിക ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെയും അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെയും ഫ്‌ളോട്ടുകളും കലാരൂപങ്ങളും അണിനിരന്നു.
കനകക്കുന്ന് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്തത്. ചലച്ചിത്ര താരങ്ങളായ ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്റണി വർഗീസ് തുടങ്ങിയവരാണ് പങ്കെടുക്കുന്നത്. ഹരിശങ്കറിന്റെ മ്യൂസിക് ബാൻഡ് അവതരണവും നടക്കും. ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും.
Comments