ഇന്ത്യയുടെ യശസ് ചന്ദ്രനിൽ ഉയർത്തിയ ഇസ്രോ മേധാവി എസ്.സോമനാഥിനും സംഘത്തിനും ലോകത്തിന്റെ വിവിധ കോണിൽ നിന്നാണ് അഭിനന്ദനങ്ങളെത്തുന്നത്. ചന്ദ്രയാൻ-3 ന് പിന്നാലെ ആദ്യത്തെ സൗരദൗത്യത്തിനും ഇന്ന് തുടക്കമായി.
ഇതിന് പിന്നാലെ എസ്. സോമനാഥിന് കൗതുകമുണർത്തുന്ന സമ്മാനവുമായി എത്തിയിരിക്കുകയാണ് ഒരു ബാലൻ. സ്വന്തമായി നിർമ്മിച്ച വിക്രം ലാൻഡറിന്റെ മാതൃകയാണ് ബാലൻ സമ്മാനിച്ചത്. ഇതിന്റെ ചിത്രങ്ങൾ ഇസ്രോയിലെ ശാസ്ത്രജ്ഞനായ പി.വി വെങ്കിട്ടകൃഷ്ണൻ എക്‌സിൽ പങ്കുവെച്ചതോടെയാണ് പുറംലോകം സംഭവമറിഞ്ഞത്.
ISRO Chief Sri Somanath today had a surprise visitor,A young neighbour boy has handed over own made Vikram Lander model to the ISRO chief on behalf of all the neighbours. pic.twitter.com/BcyHYO0pDW
— Dr. P V Venkitakrishnan (@DrPVVenkitakri1) September 2, 2023
ഇസ്രോ മേധാവിക്ക് ഇന്നൊരു പ്രത്യേക സന്ദർശകൻ ഉണ്ടായിരുന്നു. മറ്റ് ജനങ്ങളെ പ്രതിനിധീകരിച്ച് അവൻ വിക്രം ലാൻഡറിന്റെ മാതൃക അദ്ദേഹത്തിന് സമ്മാനിച്ചു എന്ന അടിക്കുറിപ്പോടെയാണ് വെങ്കിട്ടകൃഷ്ണൻ പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായെത്തിയത്.
















Comments