ഓരോ ഭാരതീയനും വീണ്ടും അഭിമാനം കൊണ്ട ദിനമായിരുന്നു ഇന്ന്. രാജ്യത്തിന്റെ ആദ്യത്തെ സൗരദൗത്യം ആദിത്യ എൽ-1 വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെ നിരവധി പേരാണ് അഭിനന്ദനമറിയിച്ചും സന്തോഷം പ്രകടിപ്പിച്ചും രംഗത്ത് വരുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ ആദിത്യ എൽ-1 ട്രെൻഡിംഗ് ആകുകയാണ്.
കലാ-സാംസ്‌കാരിക മേഖലയിലെ നിരവധി പേരാണ് ആശംസ അറിയിക്കുന്നത്. ഇപ്പോൾ നക്ഷത്രങ്ങളെയാണ് ലക്ഷ്യം വെക്കുന്നത്. ശാസ്ത്ര മേഖലയിൽ ഇന്ത്യ ഇത്രയും വലിയ മുന്നേറ്റം നടത്തുന്നത് കാണുമ്പോൾ അഭിമാനവും സന്തോഷവും വാക്കുകൾക്ക് അതീതമാണെന്നാണ് നടൻ അജയ് ദേവ്ഗൺ പറഞ്ഞു.
We are truly aiming for the stars now. The pride and joy I feel seeing India make such great strides in the field of science is beyond words. #AdityaL1Launch #SolarMission @isro pic.twitter.com/9Ntfo17tvs
— Ajay Devgn (@ajaydevgn) September 2, 2023
ആദിത്യ എൽ-1 വിജയകരമായ വിക്ഷേപണത്തിലടെ ചരിത്രം നേട്ടം കൈവരിച്ചതിന് ഇസ്രോ അഭിനന്ദനങ്ങൾ. ചാന്ദ്ര ദൗത്യത്തിന് ശേഷം ഇന്ത്യൻ ബഹിരാകാശ ഏജൻസി സൗര രഹസ്യങ്ങൾ അനാവരണം ചെയ്യാൻ ഒരുങ്ങുകയാണ്, ഏറെ അഭിമാനം എന്നാണ് രൺദീപ് ഹൂഡ കുറിച്ചു.
#VandeMataram 🇮🇳☀️
A huge congratulations to @isro for achieving a historical feat with the successful launch of Aditya-L1. After the Moon mission, our space organisation is all set to unravel the Solar secrets 🙌 Proud!!! #ISRO #AdityaL1 pic.twitter.com/NOgswiaOK0— Randeep Hooda (@RandeepHooda) September 2, 2023
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം ലോഞ്ചിലായിരുന്നു വിജയകരമായ വിക്ഷേപണം നടന്നത്. 125 ദിവസങ്ങൾക്ക് ശേഷമാകും പേടകം ഭ്രമണപഥത്തിലെത്തുന്നത്. സൂര്യനെ കുറിച്ചുള്ള പഠനങ്ങൾക്കായി ഏഴ് പേലോഡുകളാണ് ഉപഗ്രഹത്തിലുള്ളത്. 300 കോടി രൂപയാണ് ദൗത്യത്തിന്റെ ചെലവ്. ഏഴ് പേലോഡുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
Comments