ബെംഗളൂരു: ഏഷ്യകപ്പിൽ ഇന്ത്യ- പാക് മത്സരത്തിന്റെ ആവേശം നിറഞ്ഞത് സ്വിഗ്ഗിയിലും. ട്വിറ്ററിലൂടെ (എക്‌സ്)യാണ് സ്വിഗ്ഗി മത്സരത്തിനിടെ ഇന്ത്യയിലെ ആരാധകർ ഓർഡർ ചെയ്ത ഭക്ഷണത്തിന്റെ വിവരങ്ങൾ പങ്കുവെച്ചത്. ബെംഗളൂരുവിലെ സ്ത്രീ തനിച്ച്് 62 ബിരിയാണി ഓർഡർ ചെയ്‌തെന്ന് സ്വിഗ്ഗി എക്‌സിൽ പോസ്റ്റ് ചെയ്തു. സ്വിഗ്ഗി ഇൻസ്റ്റമാർട്ടിലൂടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 9922 ബ്ലൂ ലെയ്‌സ് പാക്കറ്റുകളും ഇന്ത്യൻ ആരാധകർ ഓർഡർ ചെയ്തു.
ബെംഗളൂരുവിൽ നിന്ന് 62 ബിരിയാണികൾ ഓർഡർ ചെയ്ത നിങ്ങൾ ആരാണ്, എവിടെയാണ് നിങ്ങൾ? ഇന്ത്യ-പാക് മത്സരത്തിന്റെ വാച്ച് പാർട്ടി നടത്തുകയാണോ നിങ്ങളെന്നും സ്വിഗ്ഗി ട്വിറ്ററിലൂടെ ചോദിച്ചു. 24 മണിക്കൂറിൽ ഇന്ത്യക്കാർ 79,239 ദോശയും 8,147 ദോഖ്‌ലയയും ഓർഡർ ചെയ്തു.
someone from bengaluru just ordered 62 units of biryanis?? who are you? where exactly are you? are you hosting a #INDvsPAK match watch-party?? can i come?
— Swiggy (@Swiggy) September 2, 2023
“>
Comments