തിരുവനന്തപുരം: എബിവിപിയുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പൂർവ്വകാല പ്രവർത്തകരുടെ സംഗമം ഇന്ന്. സ്മരണിക എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഇന്ന് വൈകിട്ട് 3 മണിക്ക് കിഴക്കേക്കോട്ടയിലുളള ശ്രീ കാർത്തിക തിരുനാൾ ഓഡിറ്റോറിയത്തിൽ നടക്കും. സംഗമം കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്യും. എബിവിപി മുൻ ദേശീയ അദ്ധ്യക്ഷൻ പ്രൊഫ്: മിലിന്ദ് മറാത്തെ മുഖ്യപ്രഭാക്ഷണം നടത്തും.
നാഷണൽ ജോയിന്റ് ഓർഗനെസിംഗ് സെക്രട്ടറി എസ്. ബാലകൃഷ്ണ, സോണൽ ഓർഗനൈസിംഗ് സെക്രട്ടറി ആർ കുമരേഷ്, സംസ്ഥാന പ്രസിഡന്റ് അരുൺ കടപ്പാൾ സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി തുടങ്ങിയവർ പങ്കെടുക്കും.
Comments