ചെന്നൈ: കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഉക്കടം അൻപുനഗർ സ്വദേശി മൊഹമ്മദ് അസറുദ്ദീനാണ് അറസ്റ്റിലായത്. കേസിലെ പതിമൂന്നാം പ്രതിയാണ് ഇയാൾ. മറ്റൊരു കേസിൽ വിയ്യൂർ ജയിലിൽ കഴിയുന്നതിനിടെയാണ് പ്രതിയെ എൻഐഎ സംഘം അറസ്റ്റ് ചെയ്തത്.
ഏപ്രിൽ 20-ന് കേസിലെ ആറ് പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചിരുന്നു. പിന്നീട് ജൂൺ രണ്ടിന് അഞ്ച് പേരെ കൂടി പ്രതിചേർത്ത് എൻഐഎ അധിക കുറ്റപത്രം സമർപ്പിച്ചിരുന്നു. യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾ ഐഎസ് ആശയങ്ങളിൽ സ്വാധീനിക്കപ്പെട്ടാണ് ആക്രമണം നടത്തിയതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. കേസിൽ മറ്റ് ചിലരും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുണ്ട്.
2022 ഒക്ടോബർ 23-നാണ് കോയമ്പത്തൂർ ഉക്കടം കോട്ടെ സംഗമേശ്വർ ക്ഷേത്രത്തിന് സമീപം സ്‌ഫോടനം നടന്നത്. സ്‌ഫോടകവസ്തുക്കളും എൽപിജി സിലിണ്ടറുകളും നിറച്ച കാർ ക്ഷേത്രത്തിന് സമീപം പൊട്ടിത്തെറിക്കുകയായിരുന്നു.
















Comments