ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ (ഐഒസിഎൽ) അവസരം. സതേൺ റീജിയണിൽ അപ്രിന്റിസ് തസ്തികയിൽ 490 ഒഴിവാണുള്ളത്. കേരളത്തിൽ 80 ഒഴിവുകളുമുണ്ട്. സെപ്റ്റംബർ പത്ത് വരെയാണ് അപേക്ഷിക്കാനുള്ള സമയപരിധി. 18-24 ആണ് പ്രായപരിധി.
പത്താം ക്ലാസ്, ഫിറ്റർ/ഇലക്ട്രീഷ്യൻ/ഇലക്ട്രോണിക് മെക്കാനിക്/ഇൻസ്ട്രുമെന്റ് മെക്കാനിക്/മെഷിനിസ്റ്റ് ട്രേഡിൽ ഐടിഐ എന്നിവയാണ് ട്രേഡ് അപ്രന്റിസിന്റെ യോഗ്യത. പത്താം ക്ലാസ്, മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ/സിവിൽ/ഇലക്ട്രിക്കൽ&ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സിൽ 50 ശതമാനം മാർക്കോടെ മൂന്ന് വർഷ എഞ്ചിനീയറിംഗ് ഡിപ്ലോമ എന്നിവയാണ് ടെക്‌നിഷ്യൻ അപ്രന്റിസിന് അപേക്ഷിക്കാനുള്ള യോഗ്യത. ട്രേഡ് അപ്രന്റിസ് (അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്/ഗ്രാജ്വേറ്റ് അപ്രന്റിസിന് 50 ശതമാനം മാർക്കോടെ ബിരുദം. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 45 ശതമാനം മാർക്ക്. കൂടുതൽ വിവരങ്ങൾക്ക് https://www.iocl.com/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
Comments