നാഗ്പൂർ: സനാതന ധർമ്മത്തെ അധിക്ഷേപിച്ച ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ രൂക്ഷ വിമർശനുമായി ആർഎസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യൻ ഇന്ദ്രേഷ് കുമാർ.
‘മാനവികത, ജനാധിപത്യം എന്നിവയുടെ സമവാക്യമാണ് ഭാരതം.
വിവിധ മതങ്ങളുടെ നാടാണിത്. ഇവിടെ നിങ്ങളുടെ മതം നിങ്ങൾ പിന്തുടരുക, മറ്റുള്ളവരുടെ മതത്തെ അപമാനിക്കരുത്, അതിനെ ബഹുമാനിക്കുക. ഉദയനിധി സ്റ്റാലിന്റെ വാക്കുകൾ സമാധാനത്തിനും വികസനത്തിനും എതിരാണ്. അത് ജനാധിപത്യ വിരുദ്ധമാണ്, മനുഷ്യത്വ വിരുദ്ധമാണ്, ഒപ്പം ദൈവ വിരുദ്ധവും. രാഷ്‌ട്രത്തിന്റെ അഭിവൃദ്ധിക്ക് ഇവർ തടസ്സം നിൽക്കും. സമൂഹത്തിൽ വിദ്വേഷം പടരാതിരിക്കാൻ രാഷ്‌ട്രീയ പാർട്ടികളും ജനങ്ങളും ഇത്തരം രാഷ്‌ട്രീയക്കാരെ തടയണം’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഹിന്ദുമതത്തെ ഇല്ലാതാക്കാൻ ചെന്നൈയിൽ തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച സനാതന ഉന്മൂലന സമ്മേളനത്തിലായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശം. സനാതന ധർമ്മം മലേറിയയും ഡെങ്കിപ്പനിയും പോലെയാണെന്നും അതിനാൽ അതിനെ തുടച്ചുനീക്കണമെന്നും വെറുതേ എതിർക്കരുതെന്നുമാണ് തുടച്ചു നീക്കണമെന്നുമായിരുന്നു ഉദയനിധി സ്റ്റാലിൻ പ്രസംഗിച്ചത്. ഇതിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ഇരമ്പുകയാണ്.
Comments