കോട്ടയം: പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മൂന്ന് മക്കളെയാണ് ദാരുണമായി ഇയാള്‍ അക്രമിച്ചത്. കോട്ടം രാമപുരത്താണ് സംഭവം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയാണ് അക്രമിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. 40-കാരനായ ജോമോനാണ് വീട്ടില്‍ തൂങ്ങി മരിച്ചത്.
ഒരു കുട്ടി നിലവിളിച്ച് ബന്ധുക്കളുടെ വീട്ടിലേക്ക് ഓടിയെത്തിയപ്പോഴാണ് വിവരം അറിയുന്നത്. പിന്നാലെ ഇവര്‍ മൂന്ന് കുട്ടികളെയും കോട്ടയം മെഡിക്കല്‍ കോളേജിൽ കൊണ്ടുപോയി. 13,10,7 വയസുള്ളു കുട്ടികളാണ് ചികിത്സയിലുള്ളത്.ഏഴ് വയസുകാരിയുടെ നില അതീവ ഗുരുതരമെന്നാണ് സൂചന. ഇയാള്‍ ഒരുവര്‍ഷത്തിലേറെയായി ഭാര്യയുമായി അകന്നു കുട്ടികള്‍ക്കൊപ്പമാണ് കഴിയുന്നതൊണ് വിവരം.
Comments