റോവറിന് പിന്നാലെ ലാൻഡറും നിദ്രയിലേക്ക്. ഇന്ത്യൻ സമയം രാവിലെ എട്ട് മണിയോടെ വിക്രം ലാൻഡറെ സ്ലിപിംഗ് മോഡിലേക്ക് മാറ്റിയതായി ഇസ്രോ അറിയിച്ചു. പേലോഡുകളിൽ നിന്നുള്ള വിവരം ഭൂമിയിൽ ലഭിച്ചെന്നും ഐഎസ്ആർഒ വ്യക്തമാക്കി. പേലോഡുകൾ സ്വിച്ച് ഓഫ് ആക്കിയതായും ലാൻഡറിന്റെ റീസിവർ ഓൺ ആക്കിയ നിലയിലുമാണ്. സെപ്റ്റംബർ 22-ന് ലാൻഡറും റോവറും ഉണരുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ.
സൗരോർജ്ജം തീർന്ന് കഴിഞ്ഞതോടെ പ്രഗ്യാന്റെ അടുത്ത് വിക്രം ഉറങ്ങും. ലാൻഡറും റോവറും ഇറങ്ങിയപ്പോഴെടുത്ത ആദ്യ ചിത്രവും അവസാനത്തെ ചിത്രവു ഇസ്രോ എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്.
Chandrayaan-3 Mission:
Vikram Lander is set into sleep mode around 08:00 Hrs. IST today.Prior to that, in-situ experiments by ChaSTE, RAMBHA-LP and ILSA payloads are performed at the new location. The data collected is received at the Earth.
Payloads are now switched off.… pic.twitter.com/vwOWLcbm6P— ISRO (@isro) September 4, 2023
കഴിഞ്ഞ ദിവസമാണ് പ്രഗ്യാൻ റോവറിനെ സ്ലീപ്പിംഗ് മോഡിലേക്ക് മാറ്റിയത്. APXS, LIBS എന്നീ പേലോഡുകൾ ഓഫാക്കിയതായി ഇസ്രോ അറിയിച്ചിരുന്നു. റോവറിലെ ബാറ്ററി പൂർണമായും ചാർജ് ചെയ്ത നിലിയിലാണ്. ചന്ദ്രനിൽ അടുത്ത സൂര്യോദയം സംഭവിക്കുമ്പോൾ വീണ്ടും ഇവ പ്രവർത്തനം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ്.
ഇനി നീണ്ട നിദ്ര.., ചന്ദ്രയാൻ-3 റോവറിന്റെ ദൗത്യം പൂർത്തിയായി
ഇതിനിടെയിൽ ചാന്ദ്രോപരിതലത്തിൽ നിന്നും 40 സെന്റീമീറ്റർ ഉയരത്തിലേക്ക് വിക്രം ലാൻഡറിനെ പറത്തിയും ഇസ്രോ പരീക്ഷണം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. മനുഷ്യനെ ചാന്ദ്രോപരിതലത്തിൽ കാലുകുത്തിക്കാനുള്ള ഇന്ത്യൻ ദൗത്യത്തിന് കരുത്ത് പകരുന്നതാണ് ഈ പരീക്ഷണം.
















Comments