ആരോഗ്യത്തിന് വളരെ ഉപയോഗപ്രദമായ പച്ചക്കറി ഇനമാണ് ബീറ്റ്റൂട്ട്. ഇവ ജ്യൂസാക്കി പതിവായി കഴിക്കുകയാണെങ്കിൽ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാൻ ബീറ്റ്റൂട്ട് ജ്യൂസ് സഹായകമാണ്. അവശ്യപോഷകങ്ങളാൽ സമ്പുഷ്ടമായ ബീറ്റ്റൂട്ടിൽ കാത്സ്യം, ഇരുമ്പ്, വിറ്റാമിൻ എ, സി,ബി, ഫൈബർ, മാംഗനീസ്, പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യത്തിന്റെയും ഫോളേറ്റുകളുടെയും ഉറവിടമാണ് ബീറ്റ്‌റൂട്ടുകൾ.
രക്തത്തിലെ ഹീമോഗ്ലോബിൻ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് ശീലമാക്കിയാൽ ഉറപ്പായും മികച്ച റിസൾട്ട് ലഭിക്കും. എല്ലാ പോഷകങ്ങളും ഒരുമിച്ച് അടങ്ങിയിരിക്കുന്നതിനാൽ ബീറ്റ്‌റൂട്ട് ജ്യൂസ് വളരെ ഉപയോഗകരമാണ്. ബീറ്റ്‌റൂട്ട് ജ്യൂസ് പതിവായി കഴിക്കുന്നതിലൂടെ ഹൃദയസംബന്ധ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കും.
രക്തസമ്മർദ്ദം കുറയ്‌ക്കുന്നതിന് ബീറ്റ്റൂട്ട് ജ്യൂസ് സഹായമാണ്. ഇതിലടങ്ങിയിരിക്കുന്ന ഫ്‌ലേവനോയ്ഡുകൾ പോലുള്ള പോഷകങ്ങൾ രക്തത്തിലെ കൊളസ്‌ട്രോൾ നിലയെ നിയന്ത്രിച്ച് നിർത്താനും പേശികളുടെ ബലം മെച്ചപ്പെടുത്താനും ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കുന്നതിലൂടെ സാധിക്കും.
ബീറ്റ്‌റൂട്ടുകളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളായ ബീറ്റാലൈനുകൾക്ക് ചില ക്യാൻസർ കോശ ലൈനുകളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കരളിനെയും ആമാശയത്തെയും ശുദ്ധീകരിക്കുന്ന ഒരു ക്ലെൻസിംഗ് ഡിറ്റോക്‌സ് പാനീയമായി ബീറ്റ്‌റൂട്ട് ജ്യൂസിനെ കണക്കാക്കാവുന്നതാണ്. ഇത് ശരീരത്തിൽ അടിഞ്ഞ് കൂടുന്ന വിഷാംശത്തെ പുറന്തള്ളാൻ സഹായിക്കുന്നു.
ബീറ്റ്‌റൂട്ട് ജ്യൂസ് ശീലമാക്കുകയാണെങ്കിൽ ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ചർമ്മത്തെ ഉന്മേഷദായകമാക്കുന്നു. അതിനാൽ എണ്ണമയമുള്ള ചർമ്മമുള്ളവർക്കും മുഖക്കുരു പ്രശ്നങ്ങൾ അലട്ടുന്നവർക്കും ബീറ്റ്‌റൂട്ട് ജ്യൂസ് മികച്ചതാണ്.
Comments