ന്യൂഡൽഹി: ഇസ്രായേൽ, ഗ്രീസ്, സൈപ്രസ് രാജ്യങ്ങളുടെ ത്രിരാഷ്‌ട്ര ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിച്ചേക്കും. അടുത്ത വർഷം നടക്കാനിരിക്കുന്ന ഉച്ചകോടിയിൽ ഇന്ത്യ ഭാഗമായേക്കുമെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുമായി പ്രകൃതി വാതക കയറ്റുമതിയിൽ പങ്കാളിയാകുന്നതിന് ഗ്രീസിന് താത്പര്യയമുണ്ടെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ് വ്യക്തമാക്കി. ഇതേതുടർന്നാണ് അടുത്ത വർഷം നടക്കുന്ന ത്രിരാഷ്‌ട്ര ഉച്ചകോടിയിൽ ഇന്ത്യ ഭാഗമാകുകയെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തത്.
ത്രിരാഷ്‌ട്രങ്ങളുടെ സഹകരണം ശക്തിപ്പെടുത്തുന്നതിനായാണ് മറ്റുരാജ്യങ്ങളുമായുളള സഹകരണം വർദ്ധിപ്പിക്കുന്നത്. കിഴക്കൻ മെഡിറ്ററേനിയനിലും മറ്റു പ്രദേശങ്ങളിലും സമാധാനം, സ്ഥിരത, സുരക്ഷ, സമൃദ്ധി എന്നിവ ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പങ്കാളിത്തവും പൊതുതാത്പര്യവുമാണ് ലക്ഷ്യം. ഇതിനായി സമാന ചിന്താഗതിക്കാരായ മറ്റ് രാഷ്‌ട്രങ്ങളെ സ്വാഗതം ചെയ്യാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നിക്കോസിയയിൽ സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റൊഡൗലിഡെസ്, ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഊർജ്ജമേഖലയുടെ ഉന്നമനത്തിന് ശക്തമായ അടിത്തറ ആവശ്യമാണ്. പ്രകൃതിവാതകം, വൈദ്യുതി, പുനരുപയോഗ ഊർജ്ജം എന്നിവയാണ് ഊർജ്ജ രംഗത്തെ അടിസ്ഥാനം. ഈ മേഖലയിലെ സഹകരണത്തിനായി രാജ്യങ്ങൾ തമ്മിലുളള ബഹുമാനവും അത്യന്താപേക്ഷികമാണ്. കിഴക്കൻ മെഡിറ്ററേനിയൻ നിന്ന് യൂറോപ്പിലേക്കുള്ള ഊർജ്ജ കയറ്റുമതിയുടെ സാദ്ധ്യതകളെ പറ്റി ആലോചിക്കേണ്ടതുണ്ട്. ഇതിനായി സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായി ഊർജ മേഖലയിൽ സഹകരണം ആവശ്യമാണെന്ന് പ്രസ്താവനയിൽ പറയുന്നു.
















Comments