ഹരിദ്വാർ: ഹിന്ദു ഉന്മൂലന ആഹ്വാനം നടത്തിയ തമിഴ നാട് മന്ത്രി ഉദയനിധിയുടെ വിദ്വേഷ പ്രസ്താവനക്കെതിരെ കടുത്ത പ്രതിഷേധവുമായി കൂടുതൽ സന്യാസി വര്യന്മാർ രംഗത്ത്. ഏറ്റവും ഒടുവിൽ രൂക്ഷമായ പരാമർശവുമായി അഖില ഭാരതീയ അഖാര പരിഷത്ത് പ്രസിഡന്റും അഖില ഭാരതീയ സനാതൻ പരിഷത്ത് അധ്യക്ഷനുമായ ശ്രീ മഹന്ത് രവീന്ദ്ര പുരിയാണ് രംഗത്തെത്തിയത്.
“എല്ലാ സന്യാസിമാരും അഖാരകളും സനാതനധർമ്മത്തിന്റെ പടയാളികളാണെന്നും സനാതന ധർമ്മത്തെ ആരെതിർത്താലും അവന്റെ നാശം സുനിശ്ചിതമാണെന്നും ഉദയനിധിയുടെ പ്രസ്താവനയിൽ കടുത്ത രോഷമുണ്ടെന്നും” അദ്ദേഹം പറഞ്ഞു. സനാതനധർമ്മത്തെ എതിർക്കുന്നവൻ രാജ്യദ്രോഹിയാണെന്നും രാജ്യദ്രോഹി നശിപ്പിക്കപ്പെടെണ്ടവനാണെന്നും ശ്രീമഹന്ത് രവീന്ദ്ര പുരി പറഞ്ഞു.
സനാതനധർമ്മത്തെ ആരു എതിർത്താലും നശിപ്പിക്കപ്പെട്ടു എന്നതിന് ചരിത്രം സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. സനാതന ധർമ്മത്തെക്കുറിച്ച് തെറ്റായ പ്രസ്താവനകൾ നടത്തുന്ന ഇത്തരക്കാരെ ഓർത്ത് ലജ്ജിക്കുന്നു. അങ്ങനെയുള്ള ആളെ ബഹിഷ്‌കരിക്കണം. ഇത്തരക്കാർ ഇന്ത്യയെ വിഭജിക്കാൻ ആഗ്രഹിക്കുന്നു ശ്രീ മഹന്ത് രവീന്ദ്ര പുരി പറഞ്ഞു.
ആദിശങ്കരാചാര്യരാണ് അഖാര സംസ്കാരം ആരംഭിച്ചത്. അദ്ദേഹം രാജ്യത്തിന്റെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ നാല് കേന്ദ്രങ്ങളിൽ ബദരീനാഥ്, രാമേശ്വരം, പുരി, ദ്വാരക എന്നീ മഠങ്ങൾ സ്ഥാപിച്ചു
വിദേശ ആക്രമണകാരികളുടെ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഹിന്ദു സന്യാസിമാരും ശാരീരികമായി ശക്തരാകണമെന്ന് ആദിശങ്കരാചാര്യർ വിശ്വസിച്ചു , അതിനാൽ, സന്യാസിമാർക്ക് ശാരീരിക പ്രവർത്തനങ്ങളിലും മതപരമായ സംവാദങ്ങളിലും ചർച്ചകളിലും ഏർപ്പെടാൻ വേണ്ടി സ്ഥാപിക്കപ്പെട്ടതാണ് അഖാരകൾ. ഇന്ത്യയിലെ മുസ്ലീം ഭരണകാലത്തും പിന്നീട് ബ്രിട്ടീഷ് ഭരണകാലത്തും , അഖാരകൾ ഒത്തുചേരുകയും ഒരുമിച്ച് ചേരുകയും പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തിരുന്നു.
തുടക്കത്തിൽ നാല് അഖാരകളായിരുന്നു ഉണ്ടായിരുന്നത്, പിന്നീട് അവ 13 ആയി വിഭജിക്കപ്പെട്ടു .ഈ 13 അഖാരകളുടെയും നേതൃത്വം വഹിക്കുന്ന ഉന്നത സമിതിയാണ് അഖില ഭാരതീയ അഖാര പരിഷത്ത്.നിരഞ്ജനി അഖാരയുടെ പ്രതിനിധിയായ ശ്രീ മഹന്ത് രവീന്ദ്ര പുരിയാണ് ഇപ്പോൾ അഖില ഭാരതീയ അഖാര പരിഷത്ത് അധ്യക്ഷൻ.
ഭാരതത്തിൽ കുംഭമേളയെ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളും സന്യാസ ക്രമങ്ങളുമായി ബന്ധപ്പെട്ട മറ്റ് പ്രധാന തീരുമാനങ്ങളും എടുക്കുന്നത് അഖില ഭാരതീയ അഖാര പരിഷത്ത് ആണ് .
Comments