മുംബൈ: ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ പുതിയ ട്വീറ്റ് ശ്രദ്ധേയമാകുന്നു ഹിന്ദിയിൽ ‘ഭാരത് മാതാ കീ ജയ്’എന്ന് രേഖപ്പെടുത്തിയ പോസ്റ്റാണ് പ്രത്യേക ശ്രദ്ധ നേടുന്നത്. ഇന്നാണ് താരം എക്‌സിൽ ഭാരത് മാതാ കീ ജയ് എന്ന് എഴുതിയ ട്വീറ്റ് പങ്കുവെച്ചത്. ത്രീവർണ്ണപതാകയും വാക്കുകൾക്കൊപ്പം ചേർത്ത് ഷെയർ ചെയ്തിട്ടുണ്ട്. അമിതാഭ് ട്വീറ്റ് ഷെയർ ചെയ്തതിന് തൊട്ടുപിന്നാലെ നിരവധി ആരാധകർ താരത്തിന്റെ പിന്തുണച്ചും അഭിനന്ദിച്ചും രംഗത്ത് വന്നു.
T 4759 – 🇮🇳 भारत माता की जय 🚩
— Amitabh Bachchan (@SrBachchan) September 5, 2023
രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ അത്താഴ വിരുന്നിന് രാഷ്‌ട്രപതി ഭവൻ ‘ഭാരതത്തിന്റെ പ്രസിഡന്റ്’ എന്ന പേരിൽ ക്ഷണപത്രം അയച്ചുവെന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പ്രമുഖരാണ് ഭാരതം എന്ന പേരിനെ അനുകൂലിച്ച് രംഗത്ത് വന്നത്.
Comments