തൃശൂർ: മിത്ത് വിവാദത്തിലും, സനാതനധർമ്മ പരാമർശത്തിലും സ്പീക്കർ എ.എൻ ഷംസീറിനും ഉദയനിധി സ്റ്റാലിനുമെതിരെ പാറമേക്കാവ് ദേവസ്വം രംഗത്ത്. ഇരു നേതാക്കൾക്കെതിരെയും പേരെടുത്തു പറയാതെ വിമർശനം ഉന്നയിച്ചാണ് പാറമേക്കാവ് ദേവസ്വം പ്രസ്താവനയിറക്കി. സനാതനധർമ്മത്തെ കടന്ന് ആക്രമിക്കരുതെന്ന് പാറമേക്കാവ് ദേവസ്വം പ്രസ്താവനയിൽ പറഞ്ഞു. സ്പീക്കറുടെ ഹിന്ദു വിരുദ്ധ പരാമർശത്തിനെതിരെയും ദേവസ്വം ശക്തമായി പ്രതിഷേധം അറിയിച്ചു.
സനാതനധർമ്മം ഉന്മൂലനം ചെയ്യണമെന്ന് ആവശ്യം മുന്നോട്ടുവച്ചവർക്ക് കൃത്രിമമായ അജണ്ടയുണ്ട്. മതവിദ്വേഷം പടർത്തുന്ന ഇത്തരം പ്രസ്താവനകൾ പിൻവലിക്കണം എന്നും ഇങ്ങനെയുള്ള നേതാക്കളുടെ വാക്കുകൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും പ്രസ്താവനയിൽ അറിയിച്ചു.
ഗണപതി ഒരു മിത്താണെന്ന് പ്രസ്താവിച്ച് ഹൈന്ദവജനസമൂഹത്തെ ഒന്നാകെ ആക്ഷേപിക്കുകയും അപമാനിക്കുകയും മതവികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്തതിൽ പാറമേക്കാവ് ഭരണസമിതിയോഗം കടുത്ത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തുന്നതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
Comments