മെൽബൺ: ഏകദിന ക്രിക്കറ്റ് ലോകകപ്പിനുളള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. പാറ്റ് കമ്മിൻസ് നയിക്കുന്ന ടീമിൽ നേരത്തെ പ്രഖ്യാപിച്ച ടീമിൽ നിന്ന് തൻവീർ സംഗ, നതാൻ എല്ലിസ്, ആരോൺ ഹാർഡി എന്നിവരാണ് പുറത്തായത്. ലോകകപ്പിനുളള ടീം തന്നെയാണ് ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലും കളിക്കുക.
പാറ്റ്കമ്മിൻസ് നയിക്കുന്ന ടീമിൽ ആഡം സാംപ, അഷ്ടൺ അഗർ എന്നിവരാണ് സ്പിന്നർമാർ. ബൗളിംഗിനായി ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെല്ലും കളത്തിലിറങ്ങും. മിച്ചൽ മാർഷ്, മാർകസ് സ്റ്റോയിനിസ്, കാമറൂൺ ഗ്രീൻ എന്നിവരും ഓൾറൗണ്ടർമാരായി ടീമിലെത്തി. ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരാണ്് ബാറ്റർമാരാകുമ്പോൾ അലക്സ് ക്യാരി, ജോഷ് ഇൻഗ്ലിസ് എന്നിവരാണ് വിക്കറ്റ് കീപ്പർമാർ. കമ്മിൻസിന് പുറമെ ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക് എന്നിവരും ബോളിംഗ് നിരയിലുണ്ട്.
ഓസീസിന്റെ പതിനഞ്ചംഗ ടീം: പാറ്റ് കമ്മിൻസ്, സീൻ അബോട്ട്, അഷ്ടൺ അഗർ, അലക്സ് ക്യാരി, കാമറൂൺ ഗ്രീൻ, ജോസ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർകസ് സ്റ്റോയിനിസ്, ഡേവിഡ് വാർണർ, ആഡം സാംപ.
Comments