ന്യൂഡൽഹി: സെപ്തംബർ ഒമ്പത്, പത്ത് തീയതികളിൽ നടക്കാനിരിക്കുന്ന ജി 20 ഉച്ചക്കോടിയുടെ ഭാഗമായി സർവീസുകൾ വിപൂലീകരിച്ച് ഡൽഹി മെട്രോ. ജി20 യോടനുബന്ധിച്ച് മെട്രോ സർവീസുകളുടെ സമയക്രമത്തിലാണ് മാറ്റമുണ്ടായത്. സെപ്തംബർ എട്ട് മുതൽ 10 വരെ പുലർച്ചെ നാല് മണിയ്‌ക്ക് മെട്രോ സർവീസുകൾ ആരംഭിക്കുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) അറിയിച്ചു.
ജി 20 ഉച്ചകോടിയുടെ ക്രമീകരണങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർക്കും മറ്റ് സഹായ ഏജൻസികളിലെ ഉദ്യോഗസ്ഥർക്കും സൗകര്യം ഒരുക്കുന്നതിനായാണ് മെട്രോ സർവീസുകൾ നേരത്തെ ആരംഭിക്കാൻ തീരുമാനിച്ചത്. ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് രാവിലെ നാല് മണിയ്‌ക്കാണ് മെട്രോ ട്രെയിനുകൾ ആരംഭിക്കുന്നതെന്ന് ഡൽഹി മെട്രോ അധികൃതർ വ്യക്തമാക്കി.
ജി20-യുടെ 18-ാമത് യോഗമാണ് ഡൽഹിയിൽ ചേരുന്നത്. ഡൽഹിയിലെ പ്രഗതി മൈതാനിയിലെ ഭാരത് മണ്ഡപത്തിലാണ് യോഗം നടക്കുക. ജി20 യോടനുബന്ധിച്ച് നിരവധി സുരക്ഷാ സംവിധാനങ്ങളാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഉച്ചകോടിയുടെ പ്രധാനവേദിയായ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപം, വിമാനത്താവളം, വിദേശ പ്രതിനിധികൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന താമസസ്ഥലം തുടങ്ങീ നഗരത്തിലെ പ്രധാനയിടങ്ങളിലെല്ലാം കർശന സുരക്ഷയാണ് സജ്ജീകരിച്ചിരിക്കുന്നത്.
















Comments