നല്ല മൊരിഞ്ഞ ഉഴുന്നു വട കഴിയ്‌ക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണില്ല. കടയിൽ നിന്നും ഉഴുന്നു വട വാങ്ങുന്നവരാണ് അധികം പേരും. ചിലർ സ്വാദിഷ്ടമായ രീതിയിൽ വീട്ടിൽ ഉണ്ടാക്കാറുമുണ്ട്. വീട്ടിൽ ഉഴുന്നു വട ഉണ്ടാക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല മൊരിഞ്ഞ വട തയ്യാറാക്കാം. അവ എന്തൊക്കെയാണെന്ന് നോക്കാം.
1. ഉഴുന്നു നന്നായി കുതിർത്ത് എടുക്കുക
വട ഉണ്ടാക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉഴുന്ന് കുതിർത്തെടുക്കുക എന്നത്. ഉഴുന്ന് ഒരു രാത്രി അല്ലെങ്കിൽ കുറഞ്ഞത് 5-6 മണിക്കൂർ കുതിർത്തെടുക്കുക. എങ്കിൽ മാത്രമേ ഉഴുന്ന് വട മൃദുവായി ഉണ്ടാക്കി എടുക്കാൻ കഴിയുകയുള്ളൂ. ഉഴുന്ന് നന്നായി കുതിർന്നില്ലെങ്കിൽ മാവിൽ പ്രശ്നം ഉണ്ടാകും.
2. വെള്ളം അധികം ചേർക്കരുത്
ഉഴുന്ന് അരച്ചെടുത്ത് വെള്ളം ചേർക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കണം. വെള്ളം ആവശ്യത്തിൽ അധികം ചേർത്താൽ മാവ് ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിയില്ല.
3. വിസ്ക് ഉപയോഗിക്കുക
മുട്ട, ക്രീം മുതലായവയ അടിച്ചു പതപ്പിക്കാനുപയോഗിക്കുന്ന ഉപകരണമായ വിസ്ക് ഉപയോഗിച്ച് മാവ് കലക്കി എടുക്കുക. ഇത് മാവ് കൂടുതൽ മൃദുവാക്കാൻ സാധിക്കും. മാവിനൊപ്പം ഇഞ്ചി, കറിവേപ്പില,പച്ചമുളക് തുടങ്ങിയ ചേർച്ചതിന് ശേഷം വിസ്ക് ഉപയോഗിച്ച് മാവ് കലക്കി എടുക്കുന്നത് നല്ലതാണ്.
4. ഉഴുന്ന് വടയുടെ ആകൃതി
മറ്റ് വടകളിൽ നിന്നും ഉഴുന്ന് വടയെ വ്യത്യസ്തമാക്കുന്നത് അതിന്റെ ആകൃതിയാണ്. നല്ല വട്ടത്തിനുള്ള ആകൃതിയാണ് ഉഴുന്ന് വടയ്‌ക്ക്. ഇതിനായി
വടകൾ രൂപപ്പെടുത്തുന്നതിന് മുമ്പ് നിങ്ങളുടെ വിരലുകളും ഇടയ്‌ക്കിടയ്‌ക്ക് നനച്ച് കൊടുക്കുന്നത് നല്ലതാണ്.
5. വറുക്കുന്നതിന് മുമ്പ് എണ്ണ ആവശ്യത്തിന് ചൂടുണ്ടോ എന്ന് പരിശോധിക്കുക
എണ്ണ ചൂടായോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രം മാത്രം ഉഴുന്ന് വട വറുക്കാനായി ഇടുക.
















Comments