ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂർ റെയിൽവെ സ്റ്റേഷൻ ഇനി ക്യാപ്റ്റൻ തുഷാർ മഹാജ് റെയിൽവെ സ്റ്റേഷൻ. ഉധംപൂർ റെയിൽവേ സ്റ്റേഷന്റെ പേര് രക്തസാക്ഷി ക്യാപ്റ്റൻ തുഷാർ മഹാജന്റെ പേരിൽ പുനർനാമകരണം ചെയ്ത് കേന്ദ്രസർക്കാർ ഉത്തരവിറക്കി.
2016 ഫെബ്രുവരിയിൽ പുൽവാമ ജില്ലയിലെ ഭീകരരുമായുള്ള ഏറ്റുമുട്ടിലിലാണ് തുഷാർ മഹാജ് വീരമൃത്യു വരിച്ചത്. മറ്റ് സൈനികരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിയയിലാണ് സ്വജീവിതം വെടിഞ്ഞത്. ഏറ്റുമുട്ടലിൽ അദ്ദേഹം ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. ജമ്മു & കശ്മീർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഭീകരാക്രമണം നടന്നത്. പാരാമിലിറ്ററി വിഭാഗത്തിലാണ് ക്യാപ്റ്റൻ തുഷാർ മഹാജൻ സേവനമനുഷ്ടിച്ചത്.
ഉധംപൂർ റെയിൽവേ സ്റ്റേഷന്റെ പേര് ‘രക്തസാക്ഷി ക്യാപ്റ്റൻ തുഷാർ മഹാജൻ റെയിൽവേ സ്റ്റേഷൻ’ എന്നാക്കി മാറ്റുന്നതിന് സെപ്റ്റംബർ 7 ന് വ്യാഴാഴ്ചയാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്.
Comments