മഹാരാഷ്‌ട്രയിൽ കിടക്കയിൽ നിന്ന് വീണ സ്ത്രീയെ എണീപ്പിക്കുന്നതിനായി അഗ്നിരക്ഷാ സേനയുടെ സഹായം തേടി കുടുംബം. 160 കിലോഗ്രാം ഭാരമുള്ള സ്ത്രീ കിടക്കയിൽ നിന്നും താഴേക്ക് വീണതിനെ തുടർന്നാണ് സംഭവം. അസുഖ ബാധിതയായ ഇവർ നടക്കാൻ ബുദ്ധിമുട്ടിലായതിനാൽ ഏറെ നാളായി കിടപ്പിലായിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം ഇവർ കിടക്കയിൽ നിന്നും താഴെ വീണു. പിന്നാലെ പിടിച്ച് എണീപ്പിക്കാൻ കഴിയാതെ വന്നതോടെയാണ് അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്. തുടർന്ന് ആർഡിഎംസി സംഘമെത്തി ഇവരെ കിടക്കയിലേക്ക് തിരികെ കിടത്തുകയായിരുന്നു. വീഴ്ചയിൽ ഇവർക്ക് പരിക്കുകളൊന്നും തന്നെയില്ലെന്നും ഇത്തരമൊരു സംഭവം ആദ്യ അനുഭവമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
















Comments