ഇടുക്കി: ബാങ്കിൽ നിന്നും ലോണെടുക്കുന്നതിനായി സ്വകാര്യ വ്യക്തി ഈടായി സമർപ്പിച്ചത് പോലീസ് സ്‌റ്റേഷനും ക്വാർട്ടേഴ്‌സും അടങ്ങുന്ന വസ്തു. ഇടുക്കി ജില്ലയിലെ വെള്ളത്തൂർ സ്‌റ്റേഷനിലാണ് സംഭവം. 2.4 ഏക്കറോളം വരുന്ന ഭൂമിയാണ് ഈടായി പണയപ്പെടുത്തിയത്. പിന്നാലെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തി നടക്കുകയും ലേലത്തിന് വെയ്‌ക്കുകയും ചെയ്തു. ഇത് വാങ്ങിയ ആൾ ഭൂമി അളന്ന് തിരിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിക്ക് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.
വെള്ളത്തൂവൽ സ്വദേശിയായ സിബി രമേശൻ ഒരു സ്വകാര്യ ബാങ്കിന്റെ അടിമാലി ശാഖയിൽ നിന്നും വായ്പയെടുക്കുന്നതിനായി വർഷങ്ങൾക്ക് മുമ്പ് ഈട് നൽകിയ മൂന്നേക്കർ ഭൂമിയിലാണ് പോലീസ് സ്‌റ്റേഷൻ ഉൾപ്പെട്ടിരിക്കുന്നത്.വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് നടപടിയെടുക്കുകയും ഡെബിറ്റ് റിക്കവറി ട്രൈബ്യൂണൽ മുഖേന ജപ്തി നടപ്പാക്കുകയും ചെയ്യുകയായിരുന്നു.
ലേലത്തിൽ വെച്ച ഭൂമി 2012-ൽ നായരംമ്പലം സ്വദേശി കെപി ജോഷി എന്നയാൾ വാങ്ങി. പിന്നാലെ ഭൂമിയുടെ അതിർത്തി അളന്ന് തിട്ടപ്പെടുത്തുന്നതിനായി ഡിആർടിയെ സമീപിച്ചു. പിന്നാലെയാണ് പോലീസ് സ്‌റ്റേഷനും പരിസരവും ഇതിൽ ഉൾപ്പെടുന്നുവെന്ന് അറിയുന്നത്. 2023 ജൂൺ 20-നാണ് ഇത് സംബന്ധിച്ച നോട്ടീസ് പോലീസിന് ലഭ്യമാകുന്നത്.
















Comments