ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ ഉപഭോക്തൃ സൗഹൃദമാകാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി നിരവധി ഉപകരണങ്ങളും സേവനങ്ങളുമാണ് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തിറക്കാനൊരുങ്ങുന്നത്. ഇതിൽ ഏറെ പുതുമ നിറഞ്ഞ ഒന്നാണ് സംസാരിച്ചാൽ പ്രവർത്തിക്കുന്ന എടിഎം.
സംഭാഷണ യുപിഐ പേയ്മെന്റ് സംവിധാനം സാധാരണക്കാർക്ക് പോലും ആക്സസ് നൽകുന്ന ഒന്നാണ്. ഡിജിറ്റൽ പേയ്മെന്റുകളുടെ ഉപയോഗവും വ്യാപ്തിയും കൂടുതൽ ആഴത്തിലാക്കുന്ന എഐ അധിഷ്ഠിത സാങ്കേതിക വിദ്യയിലാണ് സംഭാഷണം നൽകിയാസൽ പണം തരുന്ന എടിഎം നിർമ്മിച്ചിരിക്കുന്നത്. ഹലോ എടിഎം എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
ആപ്പ്, കോളുകൾ, ഇന്റർനെറ്റ് ഓഫ് തിംഗ്സ് അധിഷ്ടിതമായ ഉപകരണങ്ങൾ എന്നിവയിലൂടെയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലും നിർദ്ദേശങ്ങൾ നൽകാവുന്നതാണ്. മറ്റ് പ്രാദേശിക ഭാഷകളിലും ഇത് ലഭ്യമാകുന്നുമെന്നാണ് വിവരം. ഡിജിറ്റൽ സാക്ഷരത കുറവുള്ളവർക്ക് പോലും എളുപ്പത്തിൽ പണമിടപാട് നടത്താവുന്നതാണ്. ശബ്ദ സന്ദേശം നൽകിയാൽ മാത്രം മതി പണം കൈയിൽ കിട്ടും.
Comments