പാലക്കാട്: ഷൊർണൂർ കവളപ്പാറയിൽ ഗ്യാസിൽ നിന്ന് തീ പടർന്ന് സഹോദരിമാർക്ക് ദാരുണാന്ത്യം. ഗ്യാസിൽ നിന്ന് തീ പടർന്ന് പിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പത്മിനി, തങ്കം എന്നിവരാണ് മരിച്ചത്. കവളപ്പാറ നീലാമല കുന്നിലാണ് സംഭവം. പോലീസ് അന്വേഷണം നടത്തി വരികയാണ്.
അതേസമയം കോഴിക്കോട് മുക്കത്ത് ചുമരിൽ ചാരി വെച്ച മെത്ത ദേഹത്ത് വീണ് രണ്ട് വയസുകാരൻ മരിച്ചു. മുക്കം മണാശേരി പന്നൂളി സന്ദീപ്-ജിൻസി ദമ്പതികളുടെ മകൻ ജെഫിനാണ് മരിച്ചത്. ചുമരിൽ ചാരി വച്ച മെത്ത ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നുവെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ബുധനാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.
Comments